ഗുരുവായൂർ ക്ഷേത്രത്തിൽ നെ​യ്പാ​യ​സം ഇനി പേപ്പർ കണ്ടെയ്നറിൽ നൽകില്ല ‘

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ ഏ​താ​നും മാ​സം മു​ന്പ് പു​തി​യ​താ​യി ആ​രം​ഭി​ച്ച പേ​പ്പ​ർ ക​ണ്ടെ​യ്ന​റി​ലാ​ക്കി ന​ൽ​കി​യി​രു​ന്ന നെ​യ്പാ​യ​സം വ​ഴി​പാ​ട് നി​ർ​ത്ത​ലാ​ക്കി. 250 ഗ്രാ​മി​ന് 90 രൂ​പ​യ്ക്കാ​ണ് ക​ണ്ടെ​യ്ന​ർ നെ​യ്പാ​യ​സം ന​ൽ​കി​യി​രു​ന്ന​ത്.
ക​ണ്ടെ​യ്ന​റി​ൽ കൊ​ണ്ടു​പോ​കു​ന്ന പാ​യ​സം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന പ​രാ​തി​ക​ളു​യ​ർ​ന്ന​തോ​ടെ​യാ​ണ് വ​ഴി​പാ​ട് നി​ർ​ത്ത​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​ണ്ടെ​യ്ന​റു​ക​ൾ പൊ​ട്ടി പാ​യ​സം പു​റ​ത്തേ​ക്കു പോ​കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ​യാ​ണ് പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​ത്.

പാ​യ​സം ത​യ്റാ​ക്കു​ന്ന​തി​ന് ഒ​രു​കി​ലോ അ​രി​ക്ക് 750 ഗ്രാം ​നെ​യ്യാ​ണ് ആ​ദ്യം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട​ത് ഒ​രു കി​ലോ​ക്ക് ഒ​രു കി​ലോ നെ​യ് എ​ന്ന നി​ല​യി​ൽ ഉ​പ​യോ​ഗി​ച്ചു​തു​ട​ങ്ങി. ദി​വ​സ​ങ്ങ​ളോ​ളം കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​യി​രു​ന്നു പു​തി​യ വ​ഴി​പാ​ട് ആ​രം​ഭി​ച്ച​ത്. ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് ഇ​ത് ഉ​പ​കാ​ര​മാ​യി​രു​ന്നു.

ഇ​നി മു​ത​ൽ നെ​യ്പാ​യ​സം വ​ഴി​പാ​ട് ശീ​ട്ടാ​ക്കു​ന്ന​വ​ർ​ക്ക് മു​ൻ​കാ​ല​ങ്ങ​ളി​ൽ ന​ൽ​കി​യി​രു​ന്ന​തു പോ​ലെ നെ​യ്പാ​യ​സം ന​ൽ​കും. അ​ര ലി​റ്റ​റി​നു 170 രൂ​പ​യാ​ണ് നി​ര​ക്ക്. ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ക​ണ്ടെ​യ്ന​റു​ക​ളി​ലോ പാ​ത്ര​ങ്ങ​ളി​ലോ വാ​ങ്ങാ​വു​ന്ന​താ​ണ്. ഉ​ഷ​പൂ​ജ​യ്ക്കു​ശേ​ഷം രാ​വി​ലെ മാ​ത്രം ല​ഭി​ച്ചി​രു​ന്ന നെ​യ്പാ​യ​സം ക​ണ്ടെ​യ്ന​റു​ക​ളി​ൽ എ​ല്ലാ സ​മ​യ​ത്തും വി​ൽ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് എ​തി​ർ​പ്പു​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ഭ​ര​ണ സ​മി​തി തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ക​യാ​യി​രു​ന്നു.

Related posts