പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണം; പ​തി​നാ​യി​രം രൂ​പ ന​ഷ്ടപ്പെട്ടതായി ശിവദാസ്

ആ​ന്പ​ല്ലൂ​ർ: വി​ല്ലേ​ജ് കോ​ർ​ട്ട് റോ​ഡി​ൽ വ​നി​താ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണം. പ​തി​നാ​യി​രം രൂ​പ ന​ഷ്ട​പ്പെ​ട്ടു. ശ​ങ്ക​ര​ത്ത് ശി​വ​ദാ​സ​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ശി​വ​ദാ​സ​ന്‍റെ ഭാ​ര്യ ന​ന്ദി​നി അ​ള​ഗ​പ്പ​ന​ഗ​ർ പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡ് അം​ഗ​മാ​ണ്. ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രി​ക്കാം മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് വീ​ട്ടു​കാ​ർ പ​റ​യു​ന്നു.

വീ​ടി​ന്‍റെ തു​റ​ന്ന് കി​ട​ന്നി​രു​ന്ന ജ​നാ​ല​യ്ക്ക് സ​മീ​പം മേ​ശ​യു​ടെ മു​ക​ളി​ൽ വ​ച്ചി​രു​ന്ന ഡ​യ​റി​യി​ൽ നി​ന്നാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. ജ​നാ​ല​യ്ക്ക് സ​മീ​പ​ത്തേ​യ്ക്ക് മേ​ശ വ​ലി​ച്ചി​ട്ട ശേ​ഷ​മാ​ണ് ഡ​യ​റി എ​ടു​ത്തി​ട്ടു​ള്ള​ത്. പ​ണം എ​ടു​ത്ത ശേ​ഷം ഡ​യ​റി ജ​നാ​ല​യി​ൽ വ​ച്ചി​രു​ന്നു.

മേ​ശ​യ്ക്ക് മു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ളെ​ല്ലാം താ​ഴെ വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. മേ​ശ​യ്ക്ക് മു​ക​ളി​ൽ മ​റ്റൊ​രു ബാ​ഗി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. ശി​വ​ദാ​സ​ന്‍റെ മ​ക​ൻ അ​ഖി​ലി​ന്‍റേ​താ​ണ് ന​ഷ്ട​പ്പെ​ട്ട പ​ണം. പു​തു​ക്കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Related posts