ഡ​പ്പാം​കൂ​ത്ത് ! തകർപ്പൻ ഡാൻസുമായി അനുപമ

അ​ൽ​ഫോ​ണ്‍​സ് പു​ത്ര​ൻ സം​വി​ധാ​നം ചെ​യ്ത പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ താ​ര​മാ​ണ് അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ. ചി​ത്ര​ത്തി​ൽ നി​വി​ൻ പോ​ളി​യു​ടെ മൂ​ന്ന് നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​യാ​ണ് അ​നു​പ​മ എ​ത്തി​യി​രു​ന്ന​ത്. തെ​ലു​ങ്കി​ൽ അ​നു​പ​മ​യു​ടേതാ​യി പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് കൃ​ഷ്ണാ​ർ​ജു​ന യു​ദ്ധം.

ചി​ത്ര​ത്തി​ൽ സൂ​പ്പ​ർ​താ​രം നാ​നി​യാ​ണ് അ​നു​പ​മ​യു​ടെ നാ​യ​ക​നാ​വു​ന്ന​ത്. റി​ലീ​സി​ങ്ങി​നൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ ന​ടി ക​ളി​ച്ച ഡാ​ൻ​സ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.സാ​രി​യു​ടു​ത്ത് ച​ട​ങ്ങി​നെ​ത്തി​യ അ​നു​പ​മ​യു​ടെ ഡ​പ്പാം​കൂ​ത്ത് ഡാ​ൻ​സ് വീ​ഡി​യോ ആ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​വു​ന്ന​ത്.

അ​നു​പ​മ​യു​ടെ ഡാ​ൻ​സി​നി​ടെ ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ നാ​നി​യും സ്റ്റേ​ജി​ലെ​ത്തു​ന്നു​ണ്ട്. റെ​ഡ്റോ​സ് സാ​രി​യി​ൽ ന​ട​ത്തി​യ ഡാ​ൻ​സ് ഇ​തി​നോ​ട​കം ഹി​റ്റാ​യി.പ്രേ​മ​ത്തി​ലൂ​ടെ അ​ര​ങ്ങേ​റി​യ അ​നു​പ​മ മ​ല​യാ​ള​ത്തി​ൽ ചെ​യ്ത​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ൾ തെ​ലു​ങ്കി​ലാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്. എ​താ​യാ​ലും താ​ര​ത്തി​ന്‍റെ വീ​ഡി​യോ ആ​രാ​ധ​ക​ർ ഒ​ന്ന​ട​ങ്കം എ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

പ്രേ​മം എ​ന്ന ഹി​റ്റി​നു ശേ​ഷം ജ​യിം​സ് ആ​ൻ​ഡ് ആ​ലീ​സ് എ​ന്ന സി​നി​മ​യി​ൽ മാ​ത്രം മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ച്ച അ​നു​പ​മ പി​ന്നീ​ട് തെ​ലു​ങ്കി​ലേ​ക്കാ​യി​രു​ന്നു പോ​യി​രു​ന്ന​ത്. തെ​ലു​ങ്കി​ലെ പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ത്രി​വി​ക്രം ശ്രീ​നി​വാ​സ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ലാ​യി​രു​ന്നു അ​നു​പ​മ അ​ഭി​ന​യി​ച്ചി​രു​ന്ന​ത്. സു​പ്പ​ർ​താ​രം നി​തി​നാ​യി​രു​ന്നു ചി​ത്ര​ത്തി​ൽ നാ​യ​ക​വേ​ഷ​ത്തി​ലെ​ത്തി​യി​രു​ന്ന​ത്.​

ഈ ചി​ത്ര​ത്തി​നു ശേ​ഷം പ്രേ​മ​ത്തി​ന്‍റെ തെ​ലു​ങ്ക് പ​തി​പ്പി​ൽ അ​ഭി​ന​യി​ച്ച അ​നു​പ​മ, ധ​നു​ഷി​ന്‍റെ നാ​യി​ക​യാ​യി കൊ​ടി എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ച്ചി​രു​ന്നു. ശ​ർ​വാ​ന​ന്ദ് നാ​യ​ക​നാ​യ ശ​ത​മാ​നം ഭ​വ​തി എ​ന്ന ചി​ത്ര​മാ​ണ് അ​നു​പ​മ​യു​ടേ​താ​യി തെ​ലു​ങ്കി​ൽ ബ്ലോ​ക്ക് ബ​സ്റ്റ​ർ ഹി​റ്റു​ക​ളി​ലൊ​ന്നാ​യ ചി​ത്രം. തു​ട​ർ​ന്ന് മ​ല​യാ​ള​ത്തി​ൽ ദു​ൽ​ഖ​റി​ന്‍റെ നാ​യി​ക​യാ​യി ജോ​മോ​ന്‍റെ സു​വി​ശേ​ഷ​ങ്ങ​ൾ എ​ന്ന ചി​ത്ര​ത്തി​ലും അ​നു​പ​മ അ​ഭി​ന​യി​ച്ചി​രു​ന്നു.

Related posts