ഏഴുപത്തി മൂന്ന് ദിവസങ്ങൾക്ക് ശേഷം കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളോടെ ഗുരുവായൂരിൽ വിവാഹങ്ങൾ തുടങ്ങി; ഇന്ന് നടന്നത് 9 വിവാഹങ്ങൾ


ഗു​രു​വാ​യൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചു​കൊ​ണ്ട് ഗു​രു​വാ​യൂ​രി​ൽ വി​വാ​ഹ​ങ്ങ​ൾ തു​ട​ങ്ങി. ഇ​ന്നു രാ​വി​ലെ 6.30 നാ​യി​രു​ന്നു ആ​ദ്യ വി​വാ​ഹം. കൊ​ല്ലം ച​ന്ദ​ന​ത്തോ​പ്പ് സ്വ​ദേ​ശി അ​രു​ണ്‍ അ​ര​വി​ന്ദാ​ക്ഷ​നും തൃ​ശൂ​ർ പെ​രി​ങ്ങാ​വ് സ്വ​ദേ​ശി അ​ല ബി.​ബാ​ല​യു​മാ​യി ആ​ദ്യ വ​ധൂ​വ​ര​ന്മാ​ർ.

പ​ത്തു​പേ​ര​ട​ങ്ങു​ന്ന വി​വാ​ഹ​സം​ഘം കി​ഴ​ക്കേ​ന​ട വ​ഴി ക്ഷേ​ത്ര​ന​ട​യി​ലെ​ത്തി മേ​ൽ​പ്പ​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​രു​ന്നു. തു​ട​ർ​ന്നു ദേ​വ​സ്വം അ​ധി​കൃ​ത​ർ പേ​രു വി​ളി​ക്കു​ന്ന​ത​നു​സ​രി​ച്ചു വ​ര​നും വ​ധു​വും ബ​ന്ധു​ക്ക​ളും അ​ട​ക്കം 10 പേ​രെ തെർമൽ സ്കാനർ ഉപയോഗിച്ചു പരിശോധിച്ചശേഷം വി​വാ​ഹ മ​ണ്ഡ​പ​ത്തി​ലേ​ക്കു ക​ട​ത്തി​വി​ട്ടു.

തു​ട​ർ​ന്നാ​യി​ര​ന്നു താ​ലി​ക്കെ​ട്ട്. ച​ട​ങ്ങ് ന​ട​ത്തു​ന്ന കോ​യ്മ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും മാ​സ്കു ധ​രി​ച്ചാ​ണ് ച​ട​ങ്ങ് ന​ട​ത്തി​യ​ത്. താ​ലി ചാ​ർ​ത്തു​ന്ന സ​മ​യ​ത്തു വ​ര​നും വ​ധു​വും മാ​സ്ക് അ​ഴി​ച്ചു മാ​റ്റി. പി​ന്നീ​ട് വീ​ണ്ടും മാ​സ്കു ധ​രി​ച്ചു.

ദേ​വ​സ്വ​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ ച​ട​ങ്ങു വീ​ഡി​യോ​യി​ലും കാ​മ​റ​യി​ലും പ​ക​ർ​ത്തി ന​ൽ​കി. വി​വാ​ഹ ശേ​ഷം കി​ഴ​ക്കേ ഗോ​പു​ര​ത്തി​നു മു​ന്നി​ൽ ദീ​പ​സ്തം​ഭ​ത്തി​നു സ​മീ​പം​നി​ന്നു ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം തെ​ക്കേ ന​ട​വ​ഴി വി​വാ​ഹ​പാ​ർ​ട്ടി​ക്കാ​ർ പു​റ​ത്തേ​ക്കു പോ​കും.

ഇ​ന്ന് ഒ​ന്പ​തു വി​വാ​ഹ​ങ്ങ​ളാ​ണു ന​ട​ന്ന​ത്. ഇ​തു​വ​രെ 68 വി​വാ​ഹ​ങ്ങ​ളാ​ണ് ശീ​ട്ടാ​ക്കി​യി​ട്ടു​ള്ള​ത്. 73 ദി​വ​സ​ത്തി​നു ശേ​ഷം ന​ട​ക്കു​ന്ന വി​വാ​ഹ​ങ്ങ​ളു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ നോ​ക്കി കാ​ണാ​നാ​യി ആ​ദ്യ​വി​വാ​ഹം ന​ട​ക്കു​ന്ന സ​മ​യ​ത്തു ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി.​മോ​ഹ​ൻ​ദാ​സ്, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ​സ്.​വി.​ശി​ശി​ർ, ക്ഷേ​ത്രം ഡെ​പ്യൂ​ട്ടി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ശ​ങ്ക​ർ, മാ​നേ​ജ​ർ പി. ​മ​നോ​ജ് എ​ന്നി​വ​ർ എ​ത്തി​യി​രു​ന്നു.

Related posts

Leave a Comment