പെ​രി​ങ്ങോ​ത്ത് ആ​ർ​എ​സ്എ​സ് നേ​താ​വി​ന്‍റെ വീ​ടി​നു മു​ന്നി​ൽ സ്ഫോ​ട​നം


പ​യ്യ​ന്നൂ​ര്‍: ആ​ര്‍​എ​സ്എ​സ് നേ​താ​വി​ന്‍റെ വീ​ടി​ന് മു​ന്നി​ലെ റോ​ഡി​ല്‍ ബോം​ബ് സ്‌​ഫോ​ട​നം.​ആ​ര്‍​എ​സ്എ​സ് താ​ലൂ​ക്ക് കാ​ര്യ​വാ​ഹ​ക് ബി​ജു ആ​ല​ക്കാ​ടി​ന്‍റെ വീ​ടി​ന് മു​ന്നി​ലെ റോ​ഡി​ലാ​ണ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. ഇ​ന്നു​പു​ല​ര്‍​ച്ചെ ഒ​ന്നേ​മു​ക്കാ​ലോ​ടെ​യാ​ണ് സം​ഭ​വം.​

സ്റ്റീ​ല്‍ ബോം​ബു​പ​യോ​ഗി​ച്ചു​ള്ള തു​ട​ര്‍​ച്ച​യാ​യ ര​ണ്ട് സ്‌​ഫോ​ട​ന​ങ്ങ​ളാ​ണു​ണ്ടാ​യ​ത്.​ശ​ക്ത​മാ​യ സ്‌​ഫോ​ട​നം ന​ട​ന്ന​തി​ന്‍റെ തെ​ളി​വു​ക​ള്‍ റോ​ഡി​ലു​ണ്ട്.​ബി​ജു​വി​ന്‍റെ വീ​ടി​ന് തൊ​ട്ടു​മു​ന്നി​ലെ റോ​ഡി​ലാ​ണ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്.​റോ​ഡ​രി​കി​ലെ തെ​ങ്ങി​ന് സ്‌​ഫോ​ട​ന​ത്തി​ല്‍ കേ​ടു​പ​റ്റി.​ഈ തെ​ങ്ങി​ല്‍ കെ​ട്ടി​യി​ട്ടി​രു​ന്ന പ​ശു നി​ല​ത്ത് കി​ട​ക്കു​ക​യാ​യി​രു​ന്ന​തി​നാ​ലാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

സം​ഭ​വ​സ​മ​യ​ത്ത് ബി​ജു​വും കു​ടും​ബാം​ഗ​ങ്ങ​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.​ര​ണ്ടു​ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ നാ​ലം​ഗ​സം​ഘ​മാ​ണ് ബോം​ബ് സ്‌​ഫോ​ട​നം ന​ട​ത്തി​യ​തെ​ന്ന് ബി​ജു പ​റ​ഞ്ഞു.​വി​വ​ര​മ​റി​ഞ്ഞ് പെ​രി​ങ്ങോം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.​വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി ക​ണ്ണൂ​രി​ൽ നി​ന്നും ബോം​ബ് സ്‌​ക്വാ​ഡ് എ​ത്തു​ന്നു​ണ്ട്.​

മു​ന്‍​പ് പ​ല​ത​വ​ണ ബി​ജു​വി​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബ് സ്‌​ഫോ​ട​ന​ങ്ങ​ള്‍ ന​ട​ന്നി​രു​ന്നു.​അ​തി​ലൊ​രു സ്‌​ഫോ​ട​നം ന​ട​ത്തി​യ​വ​രെ നേ​രി​ട്ടു ക​ണ്ട​തി​നാ​ല്‍ ആ ​വി​വ​രം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​ട്ടും ഫ​ല​മൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്നും ബി​ജു പ​റ​ഞ്ഞു.

Related posts

Leave a Comment