ശിലാസ്ഥാപനം കഴിഞ്ഞിട്ട് 24 വർഷംച ഗു​രു​വാ​യൂ​ർ​- താ​നൂ​ർ പാ​ത ഫയലിൽ തന്നെ

ഗു​രു​വാ​യൂ​ർ: കേ​ര​ള​ത്തി​ലെ റെ​യി​ൽ​വെ വി​ക​സ​ന​ത്തി​ന് ഏ​റെ പ്ര​യോ​ജ​ന​മു​ള്ള ഗു​രു​വാ​യൂ​ർ​-താ​നൂ​ർ പാ​ത​യു​ടെ ശി​ലാ സ്ഥാ​പ​നം ന​ട​ത്തി​യി​ട്ട് ചൊ​വ്വാ​ഴ്ച 24വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു.1995 ഡി​സം​ബ​ർ 17ന് ​ത​റ​ക്ക​ല്ലി​ട്ട പാ​ത​യാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ കാ​ര​ണം ഇ​ല്ലാ​താ​കു​ന്ന​ത്.​ഗു​രു​വാ​യൂ​ർ താ​നൂ​ർ പാ​ത പി​ന്നീ​ട് ഗു​രു​വാ​യൂ​ർ​തി​രു​നാ​വാ​യ പാ​ത​യാ​ക്കി നി​ശ്ച​യി​ച്ചു.​

ഇ​തി​ന്‍റെ ഭൂ​മി​യെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പെ​ട്ട് നി​ര​വ​ധി യോ​ഗ​ങ്ങ​ൾ ന​ട​ന്നെ​ങ്ക​ലും ഭൂ​മി​യെ​ടു​ക്ക​ൽ തു​ട​ങ്ങാ​നാ​കാ​തെ പാ​ത അ​നി​ശ്ഛി​ത​മാ​യി നീ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു.2014​ൽ അ​ന്ന് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്ന് ഗു​രു​വാ​യൂ​രി​ൽ നി​ന്ന് കു​ന്നം​കു​ളം വ​ഴി തി​രു​നാ​വാ​യ പാ​ത​ക്കു​ള്ള അ​ലൈ​ൻ​മെ​ന്‍റെ്് സ​ർ​ക്കാ​ർ അം​ഗീ​രി​ച്ചി​രു​ന്നു.​എ​ന്നാ​ൽ തു​ട​ർ ന​ട​പ​ടി​ക​ളി​ല്ലാ​തെ പാ​ത വീ​ണ്ടും ചു​വ​പ്പ് സി​ഗ്ന​ലി​ൽ കു​ടു​ങ്ങി.​

പു​തി​യ സ​ർ​ക്കാ​ർ വ​ന​ന​ശേ​ഷം സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ത​ക്കാ​യി ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും എ​ങ്ങും എ​ത്തി​യി​ല്ല.​ഈ​പാ​ത​ക്കാ​യി വ​ർ​ഷം തോ​റും റെ​യി​ൽ​വെ ബ​ജ​റ്റി​ൽ കോ​ടി​ക​ൾ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഈ​തു​ക മ​റ്റു പ​ദ്ധ​തി​ക​ൾ​ക്കാ​യി വ​ക​മാ​റ്റു​ക​യാ​ണ് പ​തി​വ്.​ഭൂ​മി​യെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ളാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നാ​കാ​തെ നീ​ണ്ടു​പോ​കു​ന്ന​ത്.​ഇ​തി​നൊ​പ്പം റെ​യി​ൽ​വെ പ്ര​ഖ്യാ​പി​ച്ച പ​ല പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​പ്പോ​ഴും ഗു​രു​വാ​യൂ​ർ​താ​നൂ​ർ പാ​ത​ക്കു​മാ​ത്രം ശാ​പ​മോ​ക്ഷ​മാ​യി​ല്ല.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ഭൂ​മി ഏ​റ്റെ​ടു​ത്തു ന​ൽ​കാ​ത്ത​താ​ണ് പാ​ത​ക്ക് ത​ട​സ​മെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ട​പെ​ട്ട് ത​ട​സ​ങ്ങ​ൾ​നീ​ക്കി പാ​ത​പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി കൈ​കൊ​ള്ള​ണ​മെ​ന്നും റെ​യി​ൽ​വെ ഡെ​വ​ല​പ്മെ​ന്‍റ് ആ​ക്ഷ​ൻ കൗ​ണ്‍ി​സ​ൽ ക​ണ്‍​വീ​ന​ർ കെ.​ജി.​സു​കു​മാ​ര​ൻ ആ​വ​ശ്യ​പ്പെട്ടു.

Related posts