ഇതാ എത്തിപ്പോയി പുതിയ നന്മമരം ! വൃദ്ധയ്ക്ക് മരുന്നുവാങ്ങാന്‍ 50 രൂപ നല്‍കിയ ശേഷം ടിക് ടോക്കില്‍ വീഡിയോയിട്ടു; നടി താരാ കല്യാണിനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

നടി, നര്‍ത്തകി എന്ന നിലകളില്‍ മലയാളികളുടെ ഇടയില്‍ ശ്രദ്ധേയയാണ് താരാ കല്യാണ്‍. നിരവധി മലയാള സീരിയലുകളിലും സിനിമകളിലും താരം ശ്രദ്ധേയമായ പല വേഷങ്ങളും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലയായി മാറുന്നത് താരത്തിന്റെ ഒരു ടിക്ക് ടോക്ക് വീഡിയായോണ്. ഒരു പ്രായമേറിയ സ്ത്രീക്ക് മരുന്നുവാങ്ങാന്‍ 50 രൂപ നല്‍കിയ ശേഷം ആ വീഡിയോ ടിക് ടോക്കിലിട്ടാണ് താര വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയത്.

ഹലോ ഫ്രണ്ട്‌സ് ഞാന്‍ ഇവിടെ എല്‍ എം എസ് കോമ്പൗണ്ടിലാണ്. സുഭാഷിണി അമ്മയാണ് കൂടെ ഉള്ളതെന്നും, മരുന്ന് വാങ്ങണം എന്ന് പറഞ്ഞു. ഒരു ചെറിയ സഹായം. ദൈവത്തിന് നന്ദി. അമ്മയ്ക്ക് ഒരുപാട് പൈസ വേണം ആരെങ്കിലും സഹായിക്കണം എന്നാണ് വീഡിയോയിലൂടെ താര കല്യാണ്‍ പറയുന്നത്. അതേ സമയം ടിക് ടോക്കില്‍ വീഡിയോ എത്തിയതിനു തൊട്ടുപിന്നാലെ താരയ്‌ക്കെതിരേ തിരിഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

‘പുതിയ നന്മമരം’, ‘എന്ത് പ്രഹസന്നമാണ്’… തുടങ്ങി ഒട്ടേറെ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. പുതിയ നന്മമരം വേര്‍ഷന്‍ ആണെന്നും. ഇവര്‍ അപ്പോള്‍ അന്‍പതിനായിരം രൂപ കൊടുത്താല്‍ എന്തായിരിക്കും അവസ്ഥയെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്ന ചോദ്യം. അതേസമയം ട്രോളുകള്‍ ശക്തമായപ്പോള്‍ തന്നെ താര വീഡിയോ പേജില്‍ നിന്ന് നീക്കം ചെയ്തു.

Related posts