സി​ദ്ദിഖ് വ​ധ​ക്കേ​സ് : പ്ര​തി​ക്കു ഏ​ഴു വ​ർ​ഷം  ക​ഠി​ന ത​ട​വും അ​രല​ക്ഷം രൂപ പി​ഴ​യും; കൊലയിലേക്ക് നയിച്ചത് വാടക സംബന്ധിച്ച തർക്കമെന്ന് പോലീസ്

മ​ഞ്ചേ​രി: മ​ധ്യ​വ​യ​സ്ക​നെ മ​ര​ത്തടി കൊ​ണ്ടു ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക്ക് ഏ​ഴു വ​ർ​ഷം ക​ഠി​ന ത​ട​വി​നും അ​ര ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി (ര​ണ്ട്) ശി​ക്ഷ വി​ധി​ച്ചു. ത​മി​ഴ്നാ​ട് ക​ട​ലൂ​ർ കാ​ട്ടു​മു​ന്നാ​ർ​കു​ടി ക​തി​രു​മേ​ട് വ​ട​ക്കു​മാ​ൻ​കു​ടി ചി​ന്ന​യ്യ​ന്‍റെ മ​ക​ൻ സി. ​ദേ​വ​ദാ​സി (52) നെ​യാ​ണ് ശി​ക്ഷി​ച്ച​ത്.

കു​റ്റി​പ്പു​റം പ​ഴ​യ റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന പാ​ല​ക്ക​ള​ത്തി​ൽ സൈ​ത​ല​വി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് സി​ദ്ദിഖ് (50) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 2016 ആ​ഗ​സ്റ്റ് ഒ​ന്പ​തി​നു രാ​ത്രി 8.30നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളും കൂ​ലി​പ്പ​ണി​ക്കാ​രു​മാ​യ ഇ​രു​വ​രും ഒ​രേ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

മു​റി​യു​ടെ വാ​ട​ക സം​ബ​ന്ധി​ച്ചും പ്ര​തി ഉ​ച്ച​ത്തി​ൽ ഫോ​ണ്‍ വി​ളി​ച്ച​തു സം​ബ​ന്ധി​ച്ചു​മു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. വ​ളാ​ഞ്ചേ​രി സി​ഐ കെ.​എം സു​ലൈ​മാ​നാ​ണ് 2016 ആ​ഗ​സ്റ്റ് 22ന് ​പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തും കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തും.

ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം 304 പ്ര​കാ​രം മ​ന:​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ എ​ന്ന വ​കു​പ്പി​ലാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. 41 സാ​ക്ഷി​ക​ളി​ൽ 24 പേ​രെ കോ​ട​തി മു​ന്പാ​കെ വി​സ്ത​രി​ച്ചു. 20 രേ​ഖ​ക​ളും നാ​ല് തൊ​ണ്ടി മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി. കോ​ട​തി വി​ധി​ച്ച പി​ഴ സം​ഖ്യ അ​ട​ക്കു​ന്ന​പ​ക്ഷം കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ മ​ക​നു ന​ൽ​കാ​നും അ​ട​യ്ക്കാ​ത്ത​പ​ക്ഷം ആ​റു മാ​സ​ത്തെ അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്കാ​നും കോ​ട​തി വി​ധി​ച്ചു

Related posts