ബ്രി​ട്ടീ​ഷ് രാ​ജ​കു​മാ​ര​ന് അ​മേ​രി​ക്ക​ക്കാ​രി വ​ധു; അ​മേ​രി​ക്ക​ൻ ന​ടി മേ​ഗ​ൻ മാ​ർ​ക്കിളാണ് വധു; വി​വാ​ഹം 2018ൽ

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ ഹാ​രി രാ​ജ​കു​മാ​ര​നും അ​മേ​രി​ക്ക​ൻ ന​ടി മേ​ഗ​ൻ മാ​ർ​ക്കി​ളും ത​മ്മി​ലു​ള്ള വി​വാ​ഹ​നി​ശ്ച​യം ല​ണ്ട​നി​ൽ ന​ട​ന്ന​താ​യി പി​താ​വ് ചാ​ൾ​സ് രാ​ജ​കു​മാ​ര​ൻ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചി​നും ജൂ​ണി​നും ഇ​ട​യി​ൽ വി​വാ​ഹം ന​ട​ക്കും.

ചാ​ൾ​സി​ന്‍റെ​യും പ​രേ​ത​യാ​യ ഡ​യാ​ന​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​നാ​യ ഹാ​രി ബ്രി​ട്ടീ​ഷ് കി​രീ​ടാ​വ​കാ​ശി​ക​ളി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്. വി​വാ​ഹ​നി​ശ്ച​യം എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യെ​യും മ​റ്റു രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളെ​യും മേ​ഗ​ന്‍റെ മാ​താ​പി​താ​ക്ക​ളെ​യും ഹാ​രി അ​റി​യി​ച്ചു. വി​വാ​ഹ​ശേ​ഷം ദ​ന്പ​തി​ക​ൾ ല​ണ്ട​നി​ലെ കെ​ൻ​സിം​ഗ്ട​ണ്‍ കൊ​ട്ടാ​ര​ത്തി​ലെ നോ​ട്ടിം​ഗാം കോ​ട്ടേ​ജി​ലാ​യി​രി​ക്കും താ​മ​സി​ക്കു​ക.

മേ​ഗ​ന്‍റെ ര​ണ്ടാം വി​വാ​ഹ​മാ​ണ്. 2011 ൽ ​സി​നി​മാ നി​ർ​മാ​താ​വ് ട്ര​വ​ർ എം​ഗ​ൽ​സു​മാ​യി​ട്ടാ​യി​രു​ന്നു മേ​ഗ​ന്‍റെ ആ​ദ്യ വി​വാ​ഹം. ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം വി​വാ​ഹ​മോ​ചി​ത​യാ​യി. വ്യ​വ​സാ​യ സം​രം​ഭ​ക, മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ക, ലിം​ഗ​സ​മ​ത്വ​ത്തി​നാ​യി വാ​ദി​ക്കു​ന്ന​യാ​ൾ എ​ന്നീ നി​ല​ക​ളി​ലും മേ​ഗ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്നു.

Related posts