ന​യ​ൻ​സി​നും ക​വി​നും പ്രേ​ക്ഷ​ക​രു​ടെ ‘ഹാ​യ്’; പ്ര​ണ‍​യ​ചി​ത്രം നെ​ഞ്ചോ​ടു​ചേ​ർ​ത്ത് ത​മി​ഴ​കം

ത​മി​ഴ​ക​ത്തി​ന്‍റെ ലേ​ഡി സൂ​പ്പ​ർ സ്റ്റാ​ർ ന​യ​ൻ​താ​ര​യും യു​വ​താ​രം ക​വി​നും ഒ​ന്നി​ച്ച റൊ​മാ​ന്‍റി​ക് കോ​മ​ഡി ചി​ത്രം ‘ഹാ​യ്’ ആ​ദ്യ വാ​രാ​ന്ത്യ​ത്തി​ൽ ബോ​ക്സ് ഓ​ഫീ​സി​ൽ മി​ക​ച്ച പ്ര​ക​ട​നം തു​ട​രു​ന്നു. മൂ​ന്നാം ദി​ന​മാ​യ ഞാ​യ​റാ​ഴ്ച മി​ക​ച്ച ക​ള​ക്ഷ​നാ​ണ് ചി​ത്രം നേ​ടി​യ​ത്.

ഓ​ഗ​സ്റ്റ് 28ന് ​റി​ലീ​സ് ചെ​യ്ത ചി​ത്രം, ആ​ദ്യ​ദി​നം 1.25 കോ​ടി രൂ​പ നെ​റ്റ് ക​ള​ക്ഷ​ൻ നേ​ടി​യി​രു​ന്നു. ശ​നി​യാ​ഴ്ച ക​ള​ക്ഷ​നി​ൽ വ​ലി​യ കു​തി​പ്പു രേ​ഖ​പ്പെ​ടു​ത്തി​യ ചി​ത്രം, 2.15 കോ​ടി രൂ​പ നേ​ടി. മൂ​ന്നാം ദി​ന​മാ​യ ഞാ​യ​റാ​ഴ്ച 2.20 കോ​ടി രൂ​പ നെ​റ്റ് ക​ള​ക്ഷ​ൻ (ഗ്രോ​സ് 2.68 കോ​ടി) നേ​ടി​യ​തോ​ടെ ചി​ത്ര​ത്തി​ന്‍റെ മൂ​ന്നു ദി​വ​സ​ത്തെ ആ​ഗോ​ള ക​ള​ക്ഷ​ൻ 6.62 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. 5.70 കോ​ടി രൂ​പ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ മൂ​ന്നു ദി​വ​സ​ത്തെ ആ​ഭ്യ​ന്ത​ര നെ​റ്റ് ക​ള​ക്ഷ​ൻ.

ശ​നി​യാ​ഴ്ച 43.5 ശ​ത​മാ​ന​മാ​യി​രു​ന്ന തി​യേ​റ്റ​ർ ഒ​ക്യു​പ​ൻ​സി ഞാ​യ​റാ​ഴ്ച 47 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്നു മാ​ത്രം ഞാ​യ​റാ​ഴ്ച 2.25 കോ​ടി രൂ​പ ചി​ത്രം നേ​ടി. മൂ​ന്നു ദി​വ​സ​ത്തി​നി​ടെ ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്നു മാ​ത്രം 5.50 കോ​ടി രൂ​പ​യാ​ണ് ചി​ത്രം സ​മാ​ഹ​രി​ച്ച​ത്. ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് 47 ല​ക്ഷം രൂ​പ​യും ല​ഭി​ച്ചു. ചി​ത്ര​ത്തി​നൊ​പ്പം റി​ലീ​സ് ചെ​യ്ത അ​ർ​ജു​ൻ ദാ​സി​ന്‍റെ വ​ൺ​സ് മോ​ർ ഇ​തു​വ​രെ 1.13 കോ​ടി രൂ​പ മാ​ത്ര​മാ​ണു നേ​ടി​യ​ത്.

ഗാ​ന​ര​ച​യി​താ​വും അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന വി​ഷ്ണു എ​ട​വ​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ‘ഹാ​യ്’. വി​ഗ്നേ​ഷ് ശി​വ​നും ന​യ​ൻ​താ​ര​യും ചേ​ർ​ന്നു​ള്ള റൗ​ഡി പി​ക്ചേ​ഴ്സും സെ​വ​ൻ സ്ക്രീ​ൻ സ്റ്റു​ഡി​യോ​സി​ന്‍റെ എ​സ്.​എ​സ്. ല​ളി​ത് കു​മാ​റും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ചി​ത്രം മി​ക​ച്ച ക​ള​ക്ഷ​ൻ നി​ല​നി​ർ​ത്തു​മെ​ന്നാ​ണ് ട്രേ​ഡ് അ​ന​ലി​സ്റ്റു​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ.

Related posts

Leave a Comment