സമാധാനത്തിനു പ്രാർഥിച്ച് ഫ്രാൻസിസ് മാർപാപ്പ

വ​ത്തി​ക്കാ​ൻ സി​റ്റി: ഇ​സ്ര​യേ​ൽ-​പ​ല​സ്തീ​ൻ സ​മാ​ധാ​ന​ത്തി​നാ​യി പ്രാ​ർ​ഥി​ച്ച ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഇ​രു​പ​ക്ഷ​വും ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന​ഭ്യ​ർ​ഥി​ച്ചു.

“ആ​ക്ര​മ​ണ​വും ആ​യു​ധ​പ്ര​യോ​ഗ​വും ദ​യ​വാ​യി അ​വ​സാ​നി​പ്പി​ക്കൂ. ഭീ​ക​ര​വാ​ദ​വും യു​ദ്ധ​വും പ​രി​ഹാ​ര​ത്തി​ലേ​ക്കു ന​യി​ക്കു​ന്നി​ല്ല. മ​റി​ച്ച്, നി​ഷ്ക​ള​ങ്ക​ർ​ക്കു മ​ര​ണ​വും ദു​രി​ത​വു​മാ​ണ് അ​വ ന​ല്കു​ന്ന​ത്. യു​ദ്ധം എ​ന്നും പ​രാ​ജ​യ​മാ​ണ്. ഓ​രോ യു​ദ്ധ​വും പ​രാ​ജ​യ​മാ​ണ്.

ഇ​സ്ര​യേ​ലി​ൽ​നി​ന്നു​ള്ള ഓ​രോ പു​തി​യ വാ​ർ​ത്ത​യും ഭ​യ​ത്തോ​ടെ​യും വേ​ദ​ന​യോ​ടെ​യു​മാ​ണു ഞാ​ൻ വീ​ക്ഷി​ക്കു​ന്ന​ത്. ഭീ​ക​ര​ത​യു​ടെ​യും വേ​ദ​ന​യു​ടെ​യും മ​ണി​ക്കൂ​റുകളിലൂ​ടെ ക​ട​ന്നു​പോ​കു​ന്ന എ​ല്ലാ​വ​ർ​ക്കുംവേ​ണ്ടി ഞാ​ൻ പ്രാ​ർ​ഥി​ക്കു​ന്നു’’- ഞാ​യ​റാ​ഴ്ച ത്രി​കാ​ല​ജ​പ പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

Related posts

Leave a Comment