നെതന്യാഹുവിനെതിരേ ഇസ്രേലി മാധ്യമങ്ങൾ

ടെ​ൽ അ​വീ​വ്: ഹ​മാ​സ് ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ കു​റ്റ​പ്പെ​ടു​ത്തി ഇ​സ്രേ​ലി മാ​ധ്യ​മ​ങ്ങ​ൾ.

സു​ര​ക്ഷാകാ​ര്യ​ങ്ങ​ളി​ലെ അ​ന്ത​മി​ല്ലാ​ത്ത അ​റി​വി​ന്‍റെ​യും രാ​ഷ്‌​ട്രീ​യ​കാ​ര്യ​ങ്ങ​ളി​ലെ ത​ഴ​ക്ക​ത്തി​ന്‍റെ​യും പേ​രി​ൽ അ​ഹ​ങ്ക​രി​ക്കു​ന്ന നെ​ത​ന്യാ​ഹു മാ​ത്ര​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​യെ​ന്നു ഹാ​ര​റ്റ്സ് ദി​ന​പത്രത്തി​ലെ മു​ഖ​പ്ര​സം​ഗം ആ​രോ​പി​ച്ചു.

പ​ല​സ്തീ​ൻ​കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ പ​ര​സ്യ​മാ​യി നി​ഷേ​ധി​ക്കു​ന്ന വി​ദേ​ശ​ന​യ​വും അ​ന​ധി​കൃ​ത കു​ടി​യേ​റ്റ പ​ദ്ധ​തി​ക​ളും പി​ന്തു​ട​രു​ന്ന​തി​ലൂ​ടെ ഇ​സ്ര​യേ​ൽ നേ​രി​ടു​ന്ന അ​പ​ക​ടം മ​ന​സി​ലാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു.

തീ​വ്ര​നി​ല​പാ​ടു​കാ​രാ​യ ബെ​ൻ ഗ​വീ​റി​നും ബെ​സാ​ലെ​ൽ സ്മോ​ട്രി​ച്ചി​നും സു​പ്ര​ധാ​ന മ​ന്ത്രി​പ​ദ​വി​ക​ൾ ന​ല്കി​യ​തും തെ​റ്റാ​ണെ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ൽ വിമർശിച്ചു.

ഇ​സ്രയേലിൽ പ്രചാരത്തിൽ മൂ​ന്നാ​മ​തു​ള്ള ഹാ​ര​റ്റ്സ് മ​റ്റു രാ​ജ്യ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി വാ​യി​ക്ക​പ്പെ​ടു​ന്ന പ​ത്ര​മാ​ണ്.

Related posts

Leave a Comment