ദേ​ശീ​യ ഹാ​ന്‍​ഡ്‌​ബോ​ള്‍ താ​ര​ത്തി​നു മ​ര്‍​ദ​നം !കോ​ച്ചി​നും മാ​നേ​ജ​ര്‍​ക്കു​മെ​തി​രേ കേ​സ്

തൊ​ടു​പു​ഴ: ദേ​ശീ​യ ഹാ​ന്‍​ഡ് ബോ​ള്‍ താ​ര​ത്തെ മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ കോ​ച്ചി​നും മാ​നേ​ജ​ര്‍​ക്കു​മെ​തി​രേ കേ​സെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും ഇ​ന്ത്യ​ന്‍ ഹാ​ന്‍​ഡ് ബോ​ള്‍ താ​ര​വു​മാ​യ ആ​ദി​ത്യ​നാ​ണ്(17) മ​ര്‍​ദ്ദ​ന​മേ​റ്റ​ത്.

കോ​ച്ച് നി​ഖി​ല്‍, മാ​നേ​ജ​ര്‍​മാ​രാ​യ ശി​വ​പ്ര​സാ​ദ്, സു​ധീ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് തൊ​ടു​പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ആ​ദി​ത്യ​നും പി​താ​വും മു​ഖ്യ​മ​ന്ത്രി​ക്കു ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.

മൂ​ന്നാ​ഴ്ച മു​മ്പ് തൊ​ടു​പു​ഴ​യി​ല്‍ ന​ട​ന്ന മി​നി ഹാ​ന്‍​ഡ് ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​നി​ടെ ആ​യി​രു​ന്നു സം​ഭ​വം. ഇ​ടു​ക്കി ജി​ല്ലാ വ​നി​താ​താ​ര​ങ്ങ​ള്‍​ക്ക് ആ​ദി​ത്യ​ന്‍ ഹാ​ന്‍​ഡ്‌​ബോ​ളി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി​യി​രു​ന്നു. ഇ​താ​ണു കോ​ച്ചി​നെ ചൊ​ടി​പ്പി​ച്ച​ത്.

ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച ആ​ദി​ത്യ​ന്‍റെ പി​താ​വി​നെ​യും ഇ​വ​ര്‍ മ​ര്‍​ദ്ദി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. പ്രാ​ഥ​മി​ക അന്വേഷണത്തില്‍ മ​ര്‍​ദ്ദ​നം ന​ട​ന്ന​താ​യി വ്യ​ക്ത​മാ​യെ​ന്ന് തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി എം.​ആ​ര്‍ . മ​ധു​ബാ​ബു പ​റ​ഞ്ഞു.

Related posts

Leave a Comment