ഈ കച്ചവടം ഇവിടെ വേണ്ട; 1500 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

KTM-HANS-Lകോട്ടയം: 1500 പായ്ക്കറ്റ് നിരോ ധിത പുകയില ഉത്പന്നവുമായി പോലീസ് പിടിയിലായ യുവാവി നെ ഇന്നു കോടതിയിൽ ഹാജരാ ക്കും.    എരുമേലി കല്ലായി വീട്ടിൽ മുഹമ്മദ് നൗഫൽ (28) ആണ് ഇന്നലെ ഗാന്ധിനഗർ പോലീസി ന്‍റെ പിടിയിലായത്. മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിനു സമീപം ടാക്സി സ്റ്റാൻഡിൽ കാറുമായി വന്ന പ്പോഴാണ് ഇയാൾ പിടിയിലായത്.

കാറിൽ നിന്ന് 1500 പായ്ക്കറ്റ് ഹാൻസും കണ്ടെടുത്തു. ഗാന്ധിനഗർ എസ്ഐ എം.ജെ.അരുണിന്‍റെ നേതൃത്വത്തിലുള്ള പോലീസ് ആണ് പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു. കോട്ടയം,ആലപ്പുഴ ജില്ലകളിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിതരണം ചെയ്തു വരികയായിരുന്നു നൗഫലെന്ന് പോലീസ് പറഞ്ഞു. ഇതരസംസ്ഥാനങ്ങളിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ വൻ തോതിൽ കേരളത്തിൽ എത്തിച്ച് വിതരണം ചെയ്യുന്നയാളാണ് പ്രതിയെന്നു പോലീസ് പറഞ്ഞു.

Related posts