ബിജെപി പുറത്തെടുക്കുന്നത് വൃത്തികെട്ട രാഷ്ട്രീയം! ‘സെക്‌സ് സിഡി’ വിവാദത്തിലൂടെ ബിജെപി ഗുജറാത്തിലെ സ്ത്രീകളെ അപമാനിച്ചെന്ന് ഹാര്‍ദിക് പട്ടേല്‍

അ​ഹ​മ്മ​ദാ​ബാ​ദ്: “സെ​ക്സ് സി​ഡി’ വി​വാ​ദ​ത്തി​ലൂ​ടെ ബി​ജെ​പി ഗു​ജ​റാ​ത്തി​ലെ സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് പ​ട്ടേ​ൽ നേ​താ​വ് ഹാ​ർ​ദി​ക് പ​ട്ടേ​ൽ. വൃ​ത്തി​ക്കെ​ട്ട രാ​ഷ്ട്രീ​യ​മാ​ണ് ബി​ജെ​പി പു​റ​ത്തെ​ടു​ത്തി​രി​ക്കു​ന്ന​ത്. മോ​ർ​ഫ് ചെ​യ്ത സീ​ഡി​യാ​ണി​തെ​ന്നും അ​തി​ലെ ദൃ​ശ്യ​ങ്ങ​ളി​ൽ താ​ന​ല്ലെ​ന്നും ഹാ​ർ​ദി​ക് പ​റ​ഞ്ഞു.

2017 മേ​യ് പ​തി​നാ​റി​ന് ഒ​രു ഹോ​ട്ട​ൽ മു​റി​യി​ൽ ചി​ത്രീ​ക​രി​ച്ച നാ​ലു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വി​ഡി​യോ​യാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഒ​രു സ്ത്രീ​യോ​ടൊ​പ്പം അ​ടു​ത്തി​ട​പ​ഴ​കു​ന്ന​തി​ന്‍റെ ദൃ​ശ്യമാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ഹാ​ർ​ദി​ക്കി​ന്‍റെ രൂ​പ​സാ​ദൃ​ശ്യ​മു​ള്ള യു​വാ​വാ​ണ് വീ​ഡി​യോ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. പ്രാ​ദേ​ശി​ക ഗു​ജ​റാ​ത്തി ചാ​ന​ലു​ക​ളാ​ണു വി​ഡി​യോ പ്ര​ക്ഷേ​പ​ണം ചെ​യ്ത​ത്. ഇ​തൊ​ന്നും ത​ന്നെ ബാ​ധി​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞ ഹാ​ർ​ദി​ക് ഗു​ജ​റാ​ത്തി​ലെ ജ​ന​ങ്ങ​ൾ ത​നി​ക്കൊ​പ്പ​മാ​ണെ​ന്നും പ​റ​ഞ്ഞു.

Related posts