അംഗത്വ ഫീസ് തിരിച്ചു തരേണ്ട, അ​മ്മ​യി​ല്‍​നി​ന്ന് ഒഴിവാക്കി തരണം; ഹ​രീ​ഷ് പേ​ര​ടി കത്തിൽ കുറിച്ചതിങ്ങനെ…

കൊ​ച്ചി: താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യി​ല്‍​നി​ന്ന് രാ​ജി സ​ന്ന​ദ്ധ അ​റി​യി​ച്ച് ന​ട​ന്‍ ഹ​രീ​ഷ് പേ​ര​ടി ക​ത്ത് അ​യ​ച്ചു. ന​ട​ന്‍ വി​ജ​യ്ബാ​ബു പു​തു​മു​ഖ ന​ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ അ​മ്മ സ്വീ​ക​രി​ച്ച സ്ത്രീ ​വി​രു​ദ്ധ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​രീ​ഷ് രാ​ജി​ക്കൊ​രു​ങ്ങു​ന്ന​ത്.

രാ​ജി​ക്ക​ത്ത് വ്യ​ക്തി​പ​ര​മാ​യി അ​യ​ച്ചെ​ങ്കി​ലും അ​മ്മ​യു​ടെ സെ​ക്ര​ട്ട​റി​യും പ്ര​സി​ഡ​ന്‍റും ത​ന്നെ വി​ളി​ച്ചി​ല്ല. എ​ന്നാ​ല്‍ ന​ട​ന്‍ സു​രേ​ഷ് ഗോ​പി​യു​ടെ ഫോ​ണ്‍ കോ​ള്‍ ത​ന്നെ തേ​ടി​യെ​ത്തി​യെ​ന്നും ഹ​രീ​ഷ് പേ​ര​ടി പ​റ​യു​ന്നു.

സ്ത്രീ ​വി​രു​ദ്ധ നി​ല​പാ​ട് തു​ട​രു​ന്ന അ​മ്മ​യി​ലെ ത​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വം ഒ​ഴി​വാ​ക്കി ത​ര​ണ​മെ​ന്നും അ​ട​ച്ച ഒ​രു ല​ക്ഷം രൂ​പ തി​രി​ച്ചു ത​രേ​ണ്ടെ​ന്നും ഹ​രീ​ഷ് പേ​ര​ടി​യു​ടെ ക​ത്തി​ല്‍ പ​റ​യു​ന്നു.

അ​മ്മ​യു​ടെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ശ്വേ​ത മേ​നോ​ന്‍, കു​ക്കു പ​ര​മേ​ശ്വ​ര​ന്‍, മാ​ലാ പാ​ര്‍​വ്വ​തി എ​ന്നി​വ​ര്‍ അ​മ്മ​യു​ടെ ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര സെ​ല്ലി​ല്‍​നി​ന്ന് രാ​ജി​വ​ച്ചി​രു​ന്നു.

Related posts

Leave a Comment