കറുപ്പിനെ ഭയപ്പെടുന്നുണ്ടെങ്കിൽ എത്ര വെളുത്ത വസ്ത്രം ധരിച്ചാലും നിങ്ങൾ വർണാന്ധത ബാധിച്ച ഫാസിസ്റ്റ്; ഹരീഷ് പേരടിയുടെ പോസ്റ്റ് ചർച്ചയാവുന്നു


തിരുവനന്തപുരം: കറുപ്പിനെ ഭയപ്പെടുന്നുണ്ടെങ്കിൽ എത്ര വെളുത്ത വസ്ത്രം ധരിച്ചാലും നിങ്ങൾ വർണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആയിരിക്കുമെന്ന് ഹരീഷ് പേരടി .

മുഖ്യമന്ത്രി പങ്കെടുത്ത കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളജിലെ പരിപാടിയിൽ കറുത്ത വസ്ത്രം ഒഴിവാക്കാൻ കോളജ് അധികൃതർ നിർദേശം നൽകിയെന്ന വാർത്തകൾക്കു പിന്നാലെയാണ് നടൻ ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിപ്പ്  പങ്കുവച്ചത്.

‘കറുപ്പിനെ നിങ്ങൾ ഭയപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾ എത്ര വെളുത്ത വസ്ത്രങ്ങൾ ധരിച്ചാലും…നിങ്ങൾ വർണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആണെന്ന് ഉറപ്പിക്കാം…’, എന്നാണ് ഹരീഷ് പേരടി കുറിച്ചത്. ഹരീഷ് പേരടിയുടെ പോസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ പ്രതികരിച്ചു.

നേരത്തെ ഹരീഷ് പേരടിയുടെ സിനിമയുടെ പോസ്റ്റര്‍ സിപിഎം നേതാവ് എം.എ.ബേബി ഫേസ്ബുക്കിൽ പങ്കുവച്ചതിന് പിന്നാലെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

പാർട്ടി വിരുദ്ധതപറയുന്ന ഹരീഷ് പേരടിയുടെ ചിത്രത്തിന്‍റെ പോസ്റ്റർ ബേബി പുറത്തുവിട്ടത് ശരിയായില്ല എന്നായിരുന്നു ഇടത് അനുകൂലികളിൽനിന്നും വന്ന വിമർശനം.

https://www.facebook.com/photo/?fbid=1408510903022588&set=a.121303461743345&__cft__[0]=AZU7-e_fniE6NNknPRuvK2Mt2ChLSioZDolQHnbdN7p9g_PbsxBj3MQzVOLKG1eUwmZNSv2FJfUUo69FXrhXL4TGLCk-UG7uXezTHKNz6MJhvEMAk_UljYCgqUy8jf3i5DArj2PLe0OpCr9pQuP_cUWdzi5jGf7gaOHEsU2DXgfFGg&__tn__=EH-R

Related posts

Leave a Comment