രണ്ടാംതരം പൗരനായി ജീവിക്കാന്‍ എനിക്ക് പറ്റില്ല ! ഇടതു സര്‍ക്കാരിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുന്നുവെന്ന് നടന്‍ ഹരീഷ് പേരടി…

സംസ്ഥാന സര്‍ക്കാരിനെതിരേ കടുത്ത ഭാഷയിലുള്ള വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. സിപിഎമ്മിനെ എന്നും പിന്തുണച്ചു പോന്നിരുന്ന ഒരാളായിരുന്ന ഹരീഷിന്റെ പ്രതികരണം പാര്‍ട്ടി ബുദ്ധിജീവികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

നാടകങ്ങള്‍ക്ക് വേദി അനുവദിക്കാത്തതിലും നാടകമേളയായ ഐടിഎഫ്ഒകെ നടത്താത്തതിലും പ്രതിഷേധിച്ചാണ് സര്‍ക്കാരിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുന്നതായി ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

സിനിമയ്ക്ക് സെക്കന്‍ഡ് ഷോ അനുവദിച്ചിട്ടും സര്‍ക്കാര്‍ നാടകത്തിനോട് അവഗണന കാട്ടുന്നതില്‍ മനംമടുത്താണ് ഹരീഷ് ഇത്തരമൊരു പോസ്റ്റ് ഇട്ടത്.

ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
സിനിമക്ക് സെക്കന്‍ഡ്ഷോ അനുവദിച്ചു…നാടകക്കാരന് മാത്രം വേദിയില്ല..Iffk നടന്നു…Itfok നടന്നില്ല…രണ്ടാംതരം പൗരനായി ജീവിക്കാന്‍ എനിക്ക് പറ്റില്ല ….ഇടതുപക്ഷസര്‍ക്കാറിനുള്ള ഏല്ലാ പിന്തുണയും പിന്‍വലിക്കുന്നു…നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാന്‍ എന്തിന് നിങ്ങളെ പിന്‍ന്തുണക്കണം..ലാല്‍സലാം…

Related posts

Leave a Comment