സൂപ്പര്‍ നടനും സൂപ്പര്‍ താരവുമാണെന്ന് മാത്രമല്ല, സഹജീവികളോട് കരുണയും ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുമുള്ള മനുഷ്യനാണ് വിജയ്; ഹരീഷ് പേരടി പറയുന്നു

സൂപ്പര്‍ താരമെന്ന് മാത്രമല്ല, സൂപ്പര്‍ നടനുമാണ് തമിഴ് താരം വിജയ് എന്ന് നടന്‍ ഹരീഷ് പേരടി. സഹജീവികളോട് കരുണയുള്ള, ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള, സൂപ്പര്‍ മനുഷ്യനുമാണ് വിജയ് എന്നും നടന്‍ സിദ്ദിഖിന് മറുപടിയായി ഹരീഷ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ നടന്‍ സിദ്ദിഖ്, ‘മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാറുകളും സൂപ്പര്‍ നടന്മാരുമാണ്. എന്നാല്‍ തമിഴ് നടന്‍ വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ല..’ എന്ന് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഹരീഷിന്റെ കുറിപ്പ്.

‘ഒരുപാട് കാലം കപ്പയും ചോറും മാത്രം കഴിച്ച് ശീലിച്ചവര്‍ ഇഡലിയും സാമ്പാറും, ബിരിയാണിയും ഒക്കെ സൂപ്പര്‍ ഭക്ഷണങ്ങളാണ് പക്ഷെ നല്ല ഭക്ഷണങ്ങളല്ലാ എന്ന് പറയുന്നത് ഭക്ഷണങ്ങളുടെ പ്രശനമല്ലാ.. അവനവന്റെ ആസ്വാദനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്…

സ്വന്തം അനുഭവത്തില്‍ പറയട്ടെ ഈ മനുഷ്യന്‍… സൂപ്പര്‍ നടനുമാണ്, സൂപ്പര്‍ താരവുമാണ്, സഹജീവികളോട് കരുണയുള്ള ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പര്‍ മനുഷ്യനുമാണ്.’ ഹരീഷ് തന്റെ കുറിപ്പില്‍ പറയുന്നു. ഹരീഷ് പേരടി വിജയ്യുടെ വില്ലനായി മെര്‍സല്‍ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു.

Related posts