ഷാ​രൂ​ഖ് ഖാന് നി​ങ്ങ​ളു​ടെ വേ​ദി​യി​ൽ നൃ​ത്ത​മാ​ടാ​മെ​ങ്കി​ൽ രാ​മ​കൃ​ഷ്ണ​ന് എ​ന്തി​നാ​ണ് അ​യി​ത്തം; പീ​ഡ​ന​കേ​സി​ൽ പ്ര​തി​ക​ളാ​യ​വ​രെ സം​ര​ക്ഷി​ക്കാ​നു​ള്ള ജാ​ഗ്ര​ത​പോ​ലും ഈ ​വി​ഷ​യ​ത്തി​ൽ എ​ടു​ക്കു​ന്നി​ല്ല; താര സംഘടന അമ്മയെ വിമർശിച്ച് ഹരീഷ് പേരടി

തൃ​ശൂ​ർ: ആ​ര്‍​എ​ല്‍​വി രാ​മ​കൃ​ഷ്ണ​നെ​തി​രാ​യ ക​ലാ​മ​ണ്ഡ​ലം സ​ത്യ​ഭാ​മ​യു​ടെ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​ത്തി​ൽ പൊ​തു​സ​മൂ​ഹം മു​ഴു​വ​ൻ അ​ദ്ദേ​ഹ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടും താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഒ​രു പി​ന്തു​ണ​യും ന​ൽ​കു​ന്നി​ല്ല​ന്ന് ഹ​രീ​ഷ് പേ​ര​ടി. പീ​ഡ​ന​കേ​സി​ൽ പ്ര​തി​ക​ളാ​യ​വ​രെ സം​ര​ക്ഷി​ക്കാ​നു​ള്ള ജാ​ഗ്ര​ത​പോ​ലും ഈ ​വി​ഷ​യ​ത്തി​ൽ എ​ടു​ക്കു​ന്നി​ല്ല​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. സം​ഘ​ട​ന​യി​ൽ മെ​മ്പ​റ​ല്ലാ​ത്ത ഷാ​റു​ഖാ​ന് അ​മ്മ​യു​ടെ വേ​ദി​യി​ൽ നൃ​ത്ത​മാ​ടാ​മെ​ങ്കി​ൽ രാ​മ​കൃ​ഷ്ണ​ന് എ​ന്തി​നാ​ണ് അ​യി​ത്ത​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം…

വം​ശീ​യ​വെ​റി​യും ജാ​തി​വെ​റി​യും നേ​രി​ട്ട കു​റ​ച്ച് സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ച ഡോ.​രാ​മ​കൃ​ഷ്ണ​ൻ എ​ന്ന ക​ലാ​കാ​ര​ന് പൊ​തു​സ​മൂ​ഹം മു​ഴു​വ​ൻ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടും അ​മ്മ എ​ന്ന സി​നി​മാ അ​ഭി​ന​യ ക​ലാ​കാ​ര​ൻ​മാ​രു​ടെ സം​ഘ​ട​ന​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഒ​രു പി​ന്തു​ണ​യും നേ​ര​ത്തോ​ട് നേ​ര​മാ​യി​ട്ടും ക​ണ്ടി​ല്ല.

പീ​ഡ​ന​കേ​സി​ൽ പ്ര​തി​ക​ളാ​യ​വ​രെ സം​ര​ക്ഷി​ക്കാ​നു​ള്ള ജാ​ഗ്ര​ത​പോ​ലും ഈ ​വി​ഷ​യ​ത്തി​ൽ മ​ഷി​യി​ട്ട് നോ​ക്കി​യി​ട്ടും കാ​ണാ​നി​ല്ല. നി​ങ്ങ​ളൊ​ക്കെ ന​ല്ല ന​ടി ന​ട​ൻ​മാ​രാ​ണ് എ​ന്നാ​ലും ഇ​ങ്ങി​നെ​യൊ​ന്നും അ​ഭി​ന​യി​ക്ക​രു​ത്.

ചു​രു​ങ്ങി​യ പ​ക്ഷം രാ​മ​കൃ​ഷ്ണ​നു​വേ​ണ്ടി ഒ​രു വ​ലി​യ വേ​ദി​യെ​ങ്കി​ലും ഒ​രു​ക്കൂ. അ​യാ​ൾ ആ​ന​ന്ദ​നൃ​ത്ത​മാ​ട​ട്ടെ. മെ​മ്പ​റ​ല്ലാ​ത്ത ഷാ​റു​ഖാ​ന് നി​ങ്ങ​ളു​ടെ വേ​ദി​യി​ൽ നൃ​ത്ത​മാ​ടാ​മെ​ങ്കി​ൽ പി​ന്നെ രാ​മ​കൃ​ഷ്ണ​ന് എ​ന്തി​നാ​ണ് അ​യി​ത്തം. മ​ണി​യു​ടെ ആ​ത്മാ​വെ​ങ്കി​ലും സ​ന്തോ​ഷി​ക്ക​ട്ടെ. എ​ന്താ​ണ് അ​മ്മേ ഇ​ങ്ങ​ള് ന​ന്നാ​വാ​ത്ത​ത്.

Related posts

Leave a Comment