ആരോഗ്യവകുപ്പിൽ നിയമന കൈക്കൂലി വിവാദം: അന്വേഷണസംഘം ഹരിദാസിന്‍റെ മൊഴിയെടുക്കുന്നു

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​നെ​തി​രെ​യു​ള്ള കോ​ഴ ആ​രോ​പ​ണ പ​രാ​തി​യി​ൽ പ​രാ​തി​ക്കാ​ര​നാ​യ മ​ല​പ്പു​റം സ്വ​ദേ​ശി ഹ​രി​ദാ​സി​ൽനി​ന്ന് അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി​യെ​ടു​ക്ക​ൽ ആ​രം​ഭി​ച്ചു.

ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽനി​ന്ന് ഒ​രു എ​സ്ഐ​യും സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റു​മാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നാ​യി ഇ​ന്ന​ലെ രാ​ത്രി​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്നു മ​ല​പ്പു​റ​ത്തേ​ക്ക് തി​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ അ​ന്വേ​ഷ​ണ സം​ഘം ഹ​രി​ദാ​സി​ന്‍റെ വീ​ട്ടി​ലെ​ത്തി.

ആ​രോ​ഗ്യ കേ​ര​ള മി​ഷ​ന്‍റെ ഓ​ഫീ​സി​ൽനി​ന്ന് നി​യ​മ​നം സം​ബ​ന്ധി​ച്ചു​ള്ള കൂ​ടു​ത​ൽ രേ​ഖ​ക​ള്‍ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ടും. സെ​ക്ര​ട്ടേ​റി​യേ​റ്റ് അ​ന​ക്സി​ന് സ​മീ​പ​ത്ത് വ​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പി​എ അ​ഖി​ൽ മാ​ത്യു​വി​ന് പ​ണം കൈ​മാ​റി​യ​തെ​ന്നാ​ണ് പ​രാ​തി.

ഇ​ത് ഉ​റ​പ്പി​ക്കാ​ൻ അ​ഖി​ൽ മാ​ത്യു​വി​ന്‍റെ​യും ഹ​രി​ദാ​സി​ന്‍റെ​യും മൊ​ബൈ​ൽ ഫോൺ വി​വ​ര​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്നു​ണ്ട്. മു​ഖ്യ​ക​ണ്ണി​യെ​ന്ന് സം​ശ​യി​ക്കു​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി അ​ഖി​ൽ സ​ജീ​വി​ന് വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണ​വും ഊ​ർ​ജി​ത​മാ​ക്കി​.

ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​മാ​യ അ​ഖി​ൽ മാ​ത്യുവി​നെ​തി​രെ​യാ​ണ് ഹ​രി​ദാ​സ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. പ​ത്ത​നം​തി​ട്ട സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലെ മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി അ​ഖി​ൽ സ​ജീ​വാ​ണ് ഇ​ട​നി​ല​ക്കാ​ര​നാ​യി നി​ന്ന​തെ​ന്നാ​യി​രു​ന്നു പ​രാ​തി.

സെ​ക്ര​ട്ടേറി​യ​റ്റി​ന് സ​മീ​പ​ത്ത് വ​ച്ച് ഒ​രു ല​ക്ഷം രൂ​പ അ​ഖി​ൽ മാ​ത്യു​വി​ന് ന​ൽ​കി​യെ​ന്നാ​യി​രു​ന്നു ഹ​രി​ദാ​സി​ന്‍റെ പ​രാ​തി. മ​രു​മ​ക​ൾ​ക്ക് ഹോ​മി​യോ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ നി​യ​മ​ന​ത്തി​ന് വേ​ണ്ടിയാ​ണ് ഹ​രി​ദാ​സ് പ​ണം ന​ൽ​കി​യ​ത്. നി​യ​മ​നം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ഹ​രി​ദാ​സ് ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പ​തി​ന​ഞ്ച് ല​ക്ഷം രൂ​പ​യ്ക്കാ​യി​രു​ന്നു ഡീ​ൽ ഉ​റ​പ്പി​ച്ചി​രു​ന്ന​ത്. അ​ഡ്വാ​ൻ​സാ​യാ​ണ് ഒ​രു ല​ക്ഷം രൂ​പ അ​ഖി​ൽ മാ​ത്യു​വി​നും 75000 രൂ​പ അ​ഖി​ൽ സ​ജീ​വി​നും ന​ൽ​കിയെ​ന്നാ​യി​രു​ന്നു ഹ​രി​ദാ​സി​ന്‍റെ ആ​രോ​പ​ണം.
എ​ന്നാ​ൽ ഈ ​പ​രാ​തി മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നും പോ​ലീ​സി​ന് ന​ൽ​കു​

ന്ന​തി​ൽ കാ​ല​താ​മ​സം വ​രു​ത്തി​യെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. പിന്നീട് പ​രാ​തി ഡി​ജി​പി​ക്ക് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു . ഇ​തേ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നി​ർ​ദേ​ശി​ച്ച​ത്. ഹ​രി​ദാ​സി​ന്‍റെ​യും അ​ഖി​ൽ മാ​ത്യു​വി​ന്‍റെ​
അ​തേ സ​മ​യം മ​ന്ത്രി​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗം അ​ഖി​ൽ മാ​ത്യു​വി​നെ​തി​രെ ഹ​രി​ദാ​സ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഖി​ൽ മാ​ത്യു ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ത​ന്‍റെ പേ​രി​ൽ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ​താ​ണെ​ന്നും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ​രാ​തി. അ​ഖി​ൽ മാ​ത്യു​വി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ന്േ‍​റാ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ആ​രെ​യും പ്ര​തി​യാ​ക്കി​യി​രു​ന്നി​ല്ല.
മൊ​ഴി ന​ൽ​കാ​ൻ ഹ​രി​ദാ​സി​നോ​ട് ഹാ​ജ​രാ​കാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ഹാ​ജ​രാ​കാ​നാ​കി​ല്ലെ​ന്ന് കഴിഞ്ഞ ദിവസം ഹ​രി​ദാ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഹ​രി​ദാ​സ് ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്താ​ത്ത​തി​നെ​തി​രെ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഹ​രി​ദാ​സി​ന്‍റെ പ​രാ​തി പോ​ലീ​സി​ന് ന​ൽ​കാ​ൻ വൈ​കി​യെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു.

Related posts

Leave a Comment