വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്തു ക​ഞ്ചാ​വു വി​ൽ​പ​ന: പിടിച്ചെടുത്ത ഒരുകിലോ ഇടുക്കി ഗോൾഡിന്‍റെ  വില ഞെട്ടിക്കുന്നത്; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ


ഹ​രി​പ്പാ​ട് :വ​ലി​യ​ഴീ​ക്ക​ലി​ൽ വീ​ട് വാ​ട​ക​യ്​ക്കെ​ടു​ത്തു ക​ഞ്ചാ​വു വി​ൽ​പ​ന ന​ട​ത്തി​വ​ന്ന ഇ​ടു​ക്കി തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​രെ ആ​ല​പ്പു​ഴ എ​ക്‌​സൈ​സ് ഇ​ൻ​റ​ലി​ജ​ൻ​സും കാ​യം​കു​ളം എ​ക്‌​സൈ​സ് സം​ഘ​വും ചേ​ർ​ന്ന് പി​ടി​കൂ​ടി.

ക​ള​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ മ​നു(28), ഒ​റ്റ​പ്ലാ​ക്കി​ൽ വീ​ട്ടി​ൽ ആ​ദ​ർ​ശ്(20), തെ​ക്കേ മു​രി​ഞ്ഞൂ​ർ വീ​ട്ടി​ൽ ആ​സാ​ദ്(31) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​വ​രി​ൽ നി​ന്ന് 1.4-കി​ലോ ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു.

ഇ​ന്ന​ലെ വൈ​കി​ട്ട് ക​ണ്ട​ല്ലൂ​ർ പു​ല്ലു​കു​ള​ങ്ങ​ര ഷാ​പ്പു​മു​ക്കു ഭാ​ഗ​ത്ത് ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​രെ​ന്ന് സം​ശ​യ​മു​ള​ള ര​ണ്ടു​പേ​ർ നി​ൽ​ക്കു​ന്ന​താ​യി എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യ്ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഇ​വ​രി​ൽ നി​ന്ന് ആ​ദ്യം 200 ഗ്രാം ​ക​ഞ്ചാ​വു ക​ണ്ടെ​ടു​ത്തു. തു​ട​ർ​ന്ന് ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ലി​യ​ഴീ​ക്ക​ൽ ലൈ​റ്റ് ഹൗ​സി​നു കി​ഴ​ക്കു ഭാ​ഗ​ത്ത് ഇ​വ​ർ വാ​ട​കയ്​ക്കു താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ നി​ന്ന് ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 1.2 കി​ലോ ക​ഞ്ചാ​വ് കൂ​ടി ക​ണ്ടെ​ടു​ക്കുകയായിരുന്നു.

പി​ടി​കൂ​ടി​യ ക​ഞ്ചാ​വി​ന് ഒ​രു ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​മെ​ന്ന് എ​ക്‌​സൈ​സ് പ​റ​ഞ്ഞു. ഇ​ടു​ക്കി​യി​ൽ നി​ന്നെ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് ഇ​വ​ർ വ​ലി​യ​ഴീ​ക്ക​ലും പ​രി​സ​ര പ്ര​ദേ​ശ​ത്തു​മാ​യി വി​ൽ​പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

100-ഗ്രാ​മി​ന് പ​തി​നാ​യി​രം രൂ​പ നി​ര​ക്കി​ലാ​ണ് വി​ൽ​പ​ന ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. പ്ര​തി ആ​സാ​ദ് നേ​ര​ത്തേ വ​ലി​യ​ഴീ​ക്ക​ൽ ഹാ​ർ​ബ​റി​ൽ ജോ​ലി ചെ​യ്തി​രു​ന്നു. ഈ ​പ​രി​ച​യം വ​ച്ചാ​ണ് ഇ​വി​ടെ വാ​ട​കയ്​ക്കു വീ​ടെ​ടു​ത്ത​ത്.

Related posts

Leave a Comment