‘അ​വി​വാ​ഹി​ത​രാ​യ’ യു​വ​തീ​യു​വാ​ക്ക​ള്‍​ക്ക് പെ​ന്‍​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ച് ഹ​രി​യാ​ന സ​ര്‍​ക്കാ​ര്‍; മാ​സം 2750 രൂ​പ;​പ​ദ്ധ​തി ഇ​ങ്ങ​നെ…

അ​വി​വാ​ഹി​ത​ര്‍​ക്ക് പെ​ന്‍​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ച് ഹ​രി​യാ​ന സ​ര്‍​ക്കാ​ര്‍. യു​വ​തീ​യു​വാ​ക്ക​ള്‍​ക്കും പെ​ന്‍​ഷ​ന് അ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്ന വി​ധ​മാ​ണ് പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്.

45നും 60​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് മാ​സം 2750 രൂ​പ വീ​തം പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ടാ​ര്‍ പ്ര​ഖ്യാ​പി​ച്ച​ത്.

’45നും 60​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള അ​വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ള്‍​ക്കും പു​രു​ഷ​ന്മാ​ര്‍​ക്കും മാ​സം 2750 രൂ​പ വീ​തം പെ​ന്‍​ഷ​ന്‍ ന​ല്‍​കു​ന്ന​താ​ണ് പ​ദ്ധ​തി. 1.80 ല​ക്ഷം രൂ​പ​യി​ല്‍ താ​ഴെ വാ​ര്‍​ഷി​ക വ​രു​മാ​ന​മു​ള്ള​വ​ര്‍​ക്ക് പ​ദ്ധ​തി​യി​ല്‍ ചേ​രാ​വു​ന്ന​താ​ണ്’ ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഇ​തി​ന് പു​റ​മേ, 40നും 60​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള, ഭാ​ര്യ മ​രി​ച്ചി​ട്ടും പു​ന​ര്‍​വി​വാ​ഹം ക​ഴി​ക്കാ​ത്ത പു​രു​ഷ​ന്മാ​ര്‍​ക്കും സ​മാ​ന​മാ​യ പെ​ന്‍​ഷ​ന്‍ അ​നു​വ​ദി​ക്കും.

മൂ​ന്ന് ല​ക്ഷ​ത്തി​ല്‍ താ​ഴെ വാ​ര്‍​ഷി​ക വ​രു​മാ​ന​മു​ള്ള ഭാ​ര്യ മ​രി​ച്ചി​ട്ടും പു​ന​ര്‍​വി​വാ​ഹം ക​ഴി​ക്കാ​ത്ത പു​രു​ഷ​ന്മാ​ര്‍​ക്കും പെ​ന്‍​ഷ​നാ​യി അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഈ ​അ​നു​കൂ​ല്യം നേ​ടു​ന്ന​വ​ര്‍​ക്ക് 60 വ​യ​സാ​യാ​ല്‍ സ്വാ​ഭാ​വി​ക​മാ​യി വാ​ര്‍​ധ​ക്യ​കാ​ല പെ​ന്‍​ഷ​ന് അ​ര്‍​ഹ​ത ല​ഭി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Related posts

Leave a Comment