അ​ച്ച​ട​ക്കം ഉ​റ​പ്പു​വ​രു​ത്താ​ന്‍ സ്കൂ​ളി​ൽ കു​ട്ടി​ക​ളു​ടെ  മു​ടി​ ബലമായി മുറിച്ചുമാറ്റി;അ​ധ്യാ​പി​ക​യുടെ ജോലി പോയി

നോ​യി​ഡ: സ്കൂ​ളി​ൽ വ​ച്ച് കു​ട്ടി​ക​ളു​ടെ മു​ടി മു​റി​ച്ച സ്വ​കാ​ര്യ സ്‍​കൂ​ള്‍ അ​ധ്യാ​പി​ക​യെ സ​ർ​വീ​സി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ടു. സി​ബി​എ​സ്ഇ അ​ഫി​ലി​യേ​ഷ​നോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന നോ​യി​ഡ​യി​ലെ ശാ​ന്തി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‍​കൂ​ളി​ലാ​ണ് സം​ഭ​വം.

വി​ദ്യാ​ല​യ​ത്തി​ലെ ഡി​സി​പ്ലി​ന​റി ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന അ​ധ്യാ​പി​ക സു​ഷ​മ​യെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്. വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് സ്കൂ​ള്‍ തു​റ​ന്ന​പ്പോ​ള്‍ പു​തി​യ​താ​യി നി​യ​മി​ക്ക​പ്പെ​ട്ട അ​ധ്യാ​പി​ക​യാ​ണി​വ​ർ.

7മു​ടി മു​റി​ച്ച​ശേ​ഷ​മേ സ്‍​കൂ​ളി​ല്‍ വ​രാ​ന്‍ പാ​ടു​ള്ളൂ എ​ന്ന് കു​ട്ടി​ക​ളോ​ട് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത് അ​നു​സ​രി​ക്കാ​തി​രു​ന്ന ഏ​താ​നും കു​ട്ടി​ക​ളെ ബു​ധ​നാ​ഴ്ച സ്കൂ​ള്‍ അ​സം​ബ്ലി​ക്കു​ശേ​ഷം വി​ളി​ച്ചു​വ​രു​ത്തി ബ​ല​മാ​യി മു​ടി​വെ​ട്ടു​ക​യാ​യി​രു​ന്നു.

അ​ച്ച​ട​ക്കം ഉ​റ​പ്പു​വ​രു​ത്താ​ന്‍ വേ​ണ്ടി​യാ​യി​രു​ന്നു മു​ടി മു​റി​ച്ച​തെ​ന്നാ​യി​രു​ന്നു അ​ധ്യാ​പി​ക​യു​ടെ വാ​ദം. ​വി​വ​ര​മ​റി​ഞ്ഞ ര​ക്ഷി​താ​ക്കാ​ള്‍ പ്രി​ന്‍​സി​പ്പ​ലി​നെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. ചി​ല​ര്‍ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തുടർന്നായിരുന്നു പിരിച്ചു വിടൽ.

Related posts

Leave a Comment