നാളെ ഹർത്താലെന്ന് സോഷ്യൽ മീഡിയ, ഇല്ലെന്ന് യുഡിഎഫ്..! -തിങ്കളാഴ്ച രാ​വി​ലെ മു​ത​ലാ​ണ് പ്ര​മു​ഖ ചാനലിലുൾപ്പെടെ നാ​ളെ യു​ഡി​എ​ഫ് ഹ​ർ​ത്താ​ലെ​ന്ന വാ​ർ​ത്ത പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്

hartal

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് ചൊവ്വാഴ്ച യു​ഡി​എ​ഫ് ഹ​ർ​ത്താ​ലെ​ന്ന് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വ്യാ​പ​ക പ്ര​ച​ര​ണം. തിങ്കളാഴ്ച രാ​വി​ലെ മു​ത​ലാ​ണ് പ്ര​മു​ഖ ചാനലിന്‍റെ പഴയ സ്ക്രോളിന്‍റെ സ്ക്രീൻ ഷോട്ട് ചിത്രം ഉൾപ്പെടെ ചൊവ്വാഴ്ച യു​ഡി​എ​ഫ് ഹ​ർ​ത്താ​ലെ​ന്ന വാ​ർ​ത്ത പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ചൊവ്വാഴ്ച യു​ഡി​എ​ഫ് ഹ​ർ​ത്താ​ലെ​ന്നാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് കോ​ട്ട​യം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് ​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

 

Related posts