കളി ഡോളിയോട് വേണ്ട! നഗ്‌നചിത്രം കാട്ടി ബ്ലാക്ക്‌മെയില്‍ ചെയ്ത കാമുകനെ കൊന്ന് യമുനയില്‍ തള്ളി; യുവതി അറസ്റ്റില്‍; സംഭവം ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: മ​റ്റൊ​രാ​ളു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കാ​മു​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വ​തി അ​റ​സ്റ്റി​ൽ. ഗ്രേ​റ്റ​ർ നോ​യി​ഡ സ്വ​ദേ​ശി​നി ഡോ​ളി ചൗ​ധ​രി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സു​ശീ​ൽ കു​മാ​ർ എ​ന്ന യു​വാ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സു​ശീ​ലു​മാ​യി ഡോ​ളി​ക്ക് പ്ര​ണ​യ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​ടു​ത്തി​ടെ മോ​ഹി​ത് മാ​വി എ​ന്ന​യാ​ൾ​ക്കൊ​പ്പം ഡോ​ളി താ​മ​സം തു​ട​ങ്ങി. നോ​യി​ഡ​യി​ൽ ഒ​രു ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​രു​വ​രും പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്. ഓ​ഗ​സ്റ്റ് 16-ന് ​സു​ശീ​ലി​ന്‍റെ പി​താ​വ് മ​ക​നെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ഡോ​ളി​യെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നാ​ണു കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​യു​ന്ന​ത്.

മോ​ഹി​തു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ സു​ശീ​ലി​ന് ഇ​ഷ്ട​ക്കേ​ടു​ണ്ടാ​യി​രു​ന്നു. കു​റ​ച്ചു​കാ​ലം മു​ന്പ് ത​ങ്ങ​ൾ ഒ​ന്നി​ച്ചു​ള്ള ന​ഗ്ന ചി​ത്ര​ങ്ങ​ൾ കാ​ട്ടി സു​ശീ​ൽ ഡോ​ളി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഡോ​ളി​യു​മാ​യു​ള്ള ബ​ന്ധം മ​ന​സി​ലാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് മോ​ഹി​തി​ന്‍റെ ഭാ​ര്യ ക​ഴി​ഞ്ഞ​മാ​സം ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ളു​ടെ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ഇ​രു​വ​രും ബം​ഗ​ളു​രു​വി​ലേ​ക്ക് ഒ​ളി​ച്ചോ​ടി. എ​ങ്കി​ലും സു​ശീ​ലു​മാ​യി ഡോ​ളി ബ​ന്ധം തു​ട​ർ​ന്നു.

​മ​ഥു​ര​യി​ൽ ഡോ​ളി​യും സു​ശീ​ലും കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് ഡോ​ളി മ​നീ​ഷ് ചൗ​ധ​രി എ​ന്ന​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു.

മ​നീ​ഷി​ന്‍റെ കൈ​യി​ൽ​നി​ന്ന് ഡോ​ളി ഉ​റ​ക്ക​ഗു​ളി​ക വാ​ങ്ങി കൈ​യി​ൽ ക​രു​തി. ഓ​ഗ​സ്റ്റ് 11-ന് ​സു​ശീ​ലി​നൊ​പ്പം മ​ഥു​ര​യി​ലെ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത ഡോ​ളി, പാ​നീ​യ​ത്തി​ൽ ഉ​റ​ക്ക​ഗു​ളി​ക ക​ല​ർ​ത്തി ന​ൽ​കി. മ​യ​ക്ക​ത്തി​ലാ​യ സു​ശീ​ലി​നെ ഡോ​ളി​യും മ​നീ​ഷും ചേ​ർ​ന്ന് യ​മു​നാ ന​ദി​യി​ൽ ത​ള്ളി കൊ​ല​പ്പെ​ടു​ത്തി. വെ​ള്ളി​യാ​ഴ്ച ഇ​രു​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts