ഹൃദയാരോഗ്യവും ആഹാരവും; ഹൃദയാരോഗ്യം തകർക്കുന്ന ഇഷ്ടങ്ങൾ!


ക​ഴി​ക്കു​ന്ന പ​ല ആ​ഹാ​ര​ വിഭവങ്ങളും ഹൃ​ദ​യ​ത്തി​ന്‍റെ ന​ല്ല ആ​രോ​ഗ്യ​ത്തി​ന് സ​ഹാ​യി​ക്കു​ന്ന​താ​ണോ അ​ല്ല​യോ എ​ന്ന് കൂ​ടു​ത​ൽ പേ​രും ആ​ലോ​ചി​ക്കാ​റി​ല്ല. 

പഞ്ചസാര, ഉപ്പ്,പൂരിത കൊഴുപ്പ്
പൂ​രി​ത കൊ​ഴു​പ്പു​ക​ൾ, കൂ​ടി​യ അ​ള​വി​ലു​ള്ള പ​ഞ്ച​സാ​ര, ഉ​പ്പ് എ​ന്നി​വ ഹൃ​ദ​യ​ത്തി​ന്‍റെ ആ​രോ​ഗ്യം ത​ക​ർ​ക്കാ​ൻ കാ​ര​ണ​മാ​യി മാ​റാ​വു​ന്ന​താ​ണ്.

വ​റു​ത്ത​തും പൊ​രി​ച്ച​തും ശീലമാക്കുന്നവരിൽ…
വ​റു​ത്ത​തും പൊ​രി​ച്ച​തും കൂ​ടി​യ അ​ള​വി​ൽ എ​ണ്ണ ചേ​ർ​ത്ത​ വി​ഭ​വ​ങ്ങ​ളും മികച്ച ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ഒ​ട്ടും ത​ന്നെ ന​ല്ല​തല്ല. കൂ​ടി​യ അ​ള​വി​ൽ പ​ഞ്ച​സാ​ര ക​ഴി​ക്കു​ന്ന​തും പ്ര​ശ്ന​മാ​ണ്. വ​റു​ത്ത​തും പൊ​രി​ച്ച​തും കൂ​ടു​ത​ൽ ഉ​പ്പ് ചേ​ർ​ത്തി​ട്ടു​ള്ള​തു​മാ​യ ആ​ഹാ​രം ക​ഴി​ക്കു​ന്ന ശീ​ലം ജ​ന​ങ്ങ​ളി​ൽ കൂ​ടി വ​രി​ക​യാ​ണ്.

ഹൃ​ദ്രോ​ഗ​സാധ്യത വ​റു​ത്ത​തും പൊ​രി​ച്ച​തുമായ ആ​ഹാ​ര​ങ്ങ​ളു​മാ​യി വ​ള​രെയ​ടു​ത്ത് ബ​ന്ധ​പ്പെ​ട്ടിരിക്കുന്നു. അതു​കൊ​ണ്ടുത​ന്നെ ന​ല്ല നി​ല​യി​ലു​ള്ള ഹൃ​ദ​യാ​രോ​ഗ്യം സൂ​ക്ഷി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അതു ശ്രദ്ധിക്കണം.

ഉപ്പും രക്തസമ്മർദവുംതമ്മിൽ
കൂ​ടി​യ അ​ള​വി​ലു​ള്ള ഉ​പ്പ് ആ​ഹാ​ര​ത്തി​ലൂ​ടെ​യോ അ​ല്ലാ​തെയോ എ​ത്തു​ന്ന​ത് ശ​രീ​ര​ത്തി​ൽ ജ​ലാം​ശം കൂ​ടു​ത​ൽ സ​മ​യം കെ​ട്ടി നി​ൽ​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കും. അ​താ​യ​ത്, ഉ​പ്പ് കൂ​ടു​ത​ലായി ശ​രീ​ര​ത്തി​ന​ക​ത്ത് ചെ​ല്ലു​മ്പോ​ൾ കൂ​ടു​ത​ൽ വെ​ള്ളം കു​ടി​ക്കും.

ഇ​തി​ന്‍റെ ഫ​ല​മാ​യി ര​ക്ത​സ​മ്മ​ർ​ദനി​ല​യും ഉ​യ​രും. ഈ ​ശീ​ലം ഉ​ള്ള​വ​രി​ൽ സ്ഥി​ര​മാ​യി ര​ക്ത​സ​മ്മ​ർ​ദം ഉ​യ​ർ​ന്ന നി​ല​യി​ൽ ആ​യി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യുമുണ്ട്. പ​ല​രി​ലും ഹൃ​ദ​യ​ധ​മ​നീ രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് അ​ങ്ങ​നെ​യാ​ണ്.

കൊളസ്ടോൾ കൂടുന്നത്
പൂ​രി​ത കൊ​ഴു​പ്പു​ക​ൾ കൂ​ടു​ത​ൽ ക​ഴി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​യി കൊ​ള​സ്‌​ട്രോൾ നി​ല​യും ഉ​യ​രാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വ​റു​ത്ത​തും പൊ​രി​ച്ച​തു​മാ​യ ആ​ഹാ​ര​ങ്ങ​ൾ യഥേഷ്ടം ക​ഴി​ക്കു​ന്ന​ത് മറ്റൊരു കാ​ര​ണ​മാ​ണ്. ഇ​തെ​ല്ലാം ഹൃ​ദ​യാ​രോ​ഗ്യം ത​ക​രാ​ൻ കാ​ര​ണമായേക്കാം.

Related posts

Leave a Comment