പ്രമേഹസൂചനകൾ അവഗണിക്കരുത്

ആ​രം​ഭ​കാ​ല​ത്തുത​ന്നെ പ്രമേഹം മ​ന​സിലാ​ക്കാ​ൻ ക​ഴി​യു​ക​യും ഏ​റ്റ​വും പു​തി​യ അ​റി​വു​ക​ളി​ലൂ​ടെ പ​രി​ശോ​ധ​ന​ക​ളും ചി​കി​ത്സ​യും കൈ​കാ​ര്യം ചെ​യ്യു​ക​യുമാണെ​ങ്കി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷം പേ​രി​ലും ന​ല്ല അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​താ​യി​രി​ക്കും.

‘ഡ​യ​ബ​റ്റി​സ് മെ​ലി​റ്റ​സ്’ അ​ഥ​വാ മൂ​ത്ര​ത്തി​ൽ (ര​ക്ത​ത്തി​ലും) പ​ഞ്ച​സാ​ര എ​ന്ന് അ​ർ​ഥം വ​രു​ന്ന രോ​ഗ​മാ​യ പ്ര​മേ​ഹം ഇ​പ്പോ​ൾ മ​നു​ഷ്യരാ​ശി നേ​രി​ടു​ന്ന ഏ​റ്റ​വും ഗൗ​ര​വ​മു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​മാ​യി മാ​റി​യി​രി​ക്കു​ന്നു.
കൊഴുപ്പ്
അ​ടു​ത്തകാ​ലം വ​രെ പാ​ൻ​ക്രി​യാ​സ് എ​ന്ന അ​വ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​കു​ന്ന ഒ​രു രോ​ഗ​മാ​ണ് പ്ര​മേ​ഹം എ​ന്നാ​ണ് എ​ല്ലാ​വ​രും അറിഞ്ഞിരു​ന്ന​ത്. എ​ന്നാ​ൽ, പു​തി​യ അ​റി​വു​ക​ളി​ൽ പ​റ​യു​ന്ന​ത് ആ​മാ​ശ​യം, ചെ​റു​കു​ട​ൽ, ശ​രീ​ര​ത്തി​ൽ അ​ടി​ഞ്ഞുകൂ​ടു​ന്ന കൊ​ഴു​പ്പ് എ​ന്നി​വകൂ​ടി പ്ര​മേ​ഹം ഉ​ണ്ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​യി മാ​റു​ന്ന ഘ​ട​ക​ങ്ങ​ൾ ആ​ണെ​ന്നാ​ണ്.
അണുബാധ
ചി​ല അ​ണു​ബാ​ധ​ക​ളു​ടെ ഭാ​ഗ​മാ​യും പ്ര​മേ​ഹം ഉ​ണ്ടാ​കും എ​ന്ന് വ്യക്തമായി​ട്ടു​ണ്ട്. കോ​വി​ഡ് ബാ​ധി​ച്ച​ ഒ​രു​പാ​ടുപേ​രി​ൽ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ നി​ല ഉ​യ​ർ​ന്ന​ത് അ​തി​ന്‍റെ തെ​ളി​വാ​ണ്.

അനാരോഗ്യ ജീ​വി​ത​ശൈ​ലി, അ​ടു​ക്കും ചി​ട്ട​യും ഇ​ല്ലാ​ത്ത ആ​ഹാ​ര​രീ​തി, ശ​രീ​രം അ​ന​ങ്ങാ​തെ​യു​ള്ള ജീ​വി​തം, ഫാ​സ്റ്റ്ഫു​ഡുക​ളു​ടെ കൂ​ടി​യ ഉ​പ​യോ​ഗം, ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷം, പൊ​ണ്ണ​ത്ത​ടി എ​ന്നി​വ​യും ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്ക​ണം.
പ്രമേഹബാധിതരിൽ…
കാ​ഴ്ച കു​റ​യു​ക, ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം,
കാ​ലു​ക​ളി​ൽ നീ​ര്, ഹൃ​ദ്രോ​ഗം, വൃ​ക്ക​രോ​ഗം, ലൈം​ഗി​ക ശേ​ഷി കു​റ​യു​ക തു​ട​ങ്ങി​യ​വ ഒ​രു​പാ​ട് പേ​രി​ൽ പ്ര​മേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ണാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ശ്ന​ങ്ങ​
ളാ​ണ്.
ലക്ഷണങ്ങൾ പ്രകടമാവില്ല
കൂ​ടു​ത​ൽ പേ​രി​ലും ആ​ദ്യ കാ​ല​ത്ത് പ്ര​മേ​ഹം ഒ​രു രോ​ഗ​ല​ക്ഷ​ണ​വും പ്ര​ക​ടി​പ്പി​ക്കാ​റി​ല്ല. ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന സ​മ​യ​ത്തോ വി​ദേ​ശ​യാ​ത്ര​യ്ക്ക് ഒ​രു​ങ്ങു​മ്പോ​ഴോ ജോ​ലി​സ്ഥ​ല​ത്തോ പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ൾ ആ​യി​രി​ക്കും ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ നി​ല ഉ​യ​ർ​ന്ന​താ​ണ് എ​ന്ന് അ​റി​യു​ന്ന​ത്.
പ്രമേഹസൂചനകൾ
അ​മി​ത​മാ​യ ക്ഷീ​ണം, കൂ​ടു​ത​ൽ മൂ​ത്രം പോ​കു​ക, ശ​രീ​ര​ത്തി​ൽ ഉ​ണ്ടാ​കു​ന്ന മു​റി​വു​ക​ൾ ക​രി​യാ​തി​രി​ക്കു​ക, കാ​ഴ്ച മ​ങ്ങ​ൽ, സ​ന്ധി​ക​ളി​ൽ വേ​ദ​ന, കാ​ൽ​പാ​ദ​ങ്ങ​ളി​ൽ വേ​ദ​ന എ​ന്നി​വ പ​ല​രി​ലും പ്ര​മേ​ഹം ഉ​ണ്ട് എ​ന്ന​തിന്‍റെ അ​റി​യി​പ്പു​ക​ൾ ആ​യി​രി​ക്കും. (തുടരും)

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393

Related posts

Leave a Comment