ന്യൂ​​​​ഡ​​​​ൽ​​​​ഹി മാ​​​​ര​​​​ത്ത​​​​ണ്‍: ടി. ഗോ​​​​പി ​​​​ചാ​​​​മ്പ്യൻ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​പ്പോ​​​​ളോ ട​​​​യേ​​​​ഴ്സ് ന്യൂ​​​​ഡ​​​​ൽ​​​​ഹി മാ​​​​ര​​​​ത്ത​​​​ണി​​​​ൽ ആ​​​​ർ​​​​മി സ്പോ​​​​ർ​​​​ട്സ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ന്‍റെ മ​​​​ല​​​​യാ​​​​ളി താ​​​​രം ടി. ​​​​ഗോ​​​​പിക്ക് കി​​​​രീ​​​​ടം. ഇ​​​​ഞ്ചോ​​​​ടി​​​​ഞ്ച് മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ സ​​​​ഹ​​​​താ​​​​രം ശ്രീ​​​​നു ബു​​​​ഗാ​​​​ത​​​​യെ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് പി​​​​ന്ത​​​​ള്ളി​​​​യാ​​​​ണ് ഗോ​​​​പി​​​​യു​​​​ടെ നേ​​​​ട്ടം.

2:14:40 സ​​​​മ​​​​യ​​​​ത്തി​​​​ലാ​​​​ണ് ഗോ​​​​പി ഫി​​​​നി​​​​ഷ് ചെ​​​​യ്ത​​​​ത്. 2:14:41 സ​​​​മ​​​​യ​​​​ത്തി​​​​ൽ ശ്രീ​​​​നു ബു​​​​ഗാ​​​​ത ര​​​​ണ്ടാ​​​​മ​​​​നാ​​​​യി. അ​​​​ക്ഷ​​​​യ് സൈ​​​​നി (2:15:27)ക്കാ​​​​ണ് എ​​​​ലൈ​​​​റ്റ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ മൂ​​​​ന്നാം സ്ഥാ​​​​നം. 2022ൽ ​​​​നേ​​​​ടി​​​​യ വ്യ​​​​ക്തി​​​​ഗ​​​​ത മി​​​​ക​​​​വ് (2:13:39) മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ ഗോ​​​​പി​​​​ക്കാ​​​​യി​​​​ല്ല.

പാ​​​​രീ​​​​സ് ഒ​​​​ളി​​​​ന്പി​​​​ക്സ് യോ​​​​ഗ്യ​​​​താ മാ​​​​ർ​​​​ക്ക് മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​നും താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി​​​​ല്ല. 2:08.10 സ​​​​മ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു ഒ​​​​ളി​​​​ന്പി​​​​ക്സ് യോ​​​​ഗ്യ​​​​താ മാ​​​​ർ​​​​ക്ക്. എ​​​​ലൈ​​​​റ്റ് വ​​​​നി​​​​താ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ത​​​​ന്‍റെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച വ്യ​​​​ക്തി​​​​ഗ​​​​ത സ​​​​മ​​​​യം (2:52:25) ക​​​​ണ്ടെ​​​​ത്തി​​​​യ അ​​​​ശ്വി​​​​നി ജാ​​​​ദ​​​​വ് സ്വ​​​​ർ​​​​ണം നേ​​​​ടി. നി​​​​ർ​​​​മാ​​​​ബെ​​​​ൻ താ​​​​ക്കൂ​​​​ർ (2:55:47), ദി​​​​വ്യ​​​​ങ്ക ചൗ​​​​ധ​​​​രി (2:57.06) എ​​​​ന്നി​​​​വ​​​​ർ യ​​​​ഥാ​​​​ക്ര​​​​മം ര​​​​ണ്ടും മൂ​​​​ന്നും സ്ഥാ​​​​ന​​​​ങ്ങ​​​​ൾ നേ​​​​ടി.

കേ​​​​ന്ദ്ര സാം​​​​സ്കാ​​​​രി​​​​ക സ​​​​ഹ​​​​മ​​​​ന്ത്രി മീ​​​​നാ​​​​ക്ഷി ലേ​​​​ഖി, മു​​​​ൻ ഇ​​​​ന്ത്യ​​​​ൻ ക്രി​​​​ക്ക​​​​റ്റ് താ​​​​രം ഇ​​​​ർ​​​​ഫാ​​​​ൻ പ​​​​ഠാ​​​​ൻ, ന​​​​ടി സോ​​​​ഹ അ​​​​ലി ഖാ​​​​ൻ, അ​​​​പ്പോ​​​​ളോ ട​​​​യേ​​​​ഴ്സ് ലി​​​​മി​​​​റ്റ​​​​ഡ് ഏ​​​​ഷ്യ-​​​​പ​​​​സ​​​​ഫി​​​​ക്, മി​​​​ഡി​​​​ൽ ഈ​​​​സ്റ്റ് ആ​​​​ൻ​​​​ഡ് ആ​​​​ഫ്രി​​​​ക്ക (എ​​​​പി​​​​എം​​​​ഇ​​​​എ) പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​തീ​​​​ഷ് ശ​​​​ർ​​​​മ, എ​​​​എ​​​​സ്ഐ​​​​സി​​​​എ​​​​സ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ര​​​​ജ​​​​ത് ഖു​​​​റാ​​​​ന തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

Related posts

Leave a Comment