ഹെൽമെറ്റ് എവിടെ;  പ്രി​യ​ങ്ക​യെ സ്‌​കൂ​ട്ട​റി​ല്‍ കൊ​ണ്ടു​പോ​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന് 6,100 രൂ​പ പി​ഴ

ന്യൂ​ഡ​ല്‍​ഹി: വി​ര​മി​ച്ച ഐ​പി​എ​സ് ഓ​ഫീ​സ​ര്‍ എ​സ്.​ആ​ര്‍. ധാ​രാ​പു​രി​യു​ടെ വ​സ​തി​യി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി വ​ദ്ര​യെ സ്‌​കൂ​ട്ട​റി​ല്‍ കൊ​ണ്ടു​പോ​യ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ന് പോ​ലീ​സ് 6100 രൂ​പ പി​ഴ ചു​മ​ത്തി. ഹെ​ല്‍​മെ​റ്റ് വെ​ക്കാ​തെ ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ച്ച​തി​നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ധീ​ര​ജ് ഗു​ജ​റി​ന് പി​ഴ ഒ​ടു​ക്കേ​ണ്ടി വ​ന്നി​രി​ക്കു​ന്ന​ത്.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ അ​റ​സ്റ്റി​ലാ​യ റി​ട്ട. ഐ​പി​എ​സ് ഓ​ഫീ​സ​റു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കാ​ന്‍ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കൊ​പ്പം പോ​യ പ്രി​യ​ങ്ക​യെ പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. പി​ന്നാ​ലെ അ​വ​ർ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നൊ​പ്പം ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ യാ​ത്ര തു​ട​രു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, ഇ​രു​വ​രും ആ ​സ​മ​യ​ത്ത് ഹെ​ൽ​മെ​റ്റ് ധ​രി​ച്ചി​രു​ന്നി​ല്ല.

Related posts