അ​തി​ശൈ​ത്യം തു​ട​രു​ന്നു; വാ​ഹ​നാ​പ​ക​ട​ത്തി​ൽ ആ​റു പേ​ർ മ​രി​ച്ചു; ഡ​ൽ​ഹി​യി​ൽ വ്യോ​മ-​റെ​യി​ൽ ഗ​താ​ഗ​ത​ങ്ങ​ൾ താ​റു​മാ​റാ​യി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ലും മ​റ്റു വ​ട​ക്കേ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും അ​തി​ശൈ​ത്യം തു​ട​രു​ന്നു. ഡ​ല്‍​ഹി​യി​ല്‍ 2.5 ഡി​ഗ്രി സെ​ല്‍​ഷ്യ​സാ​ണ് ഞാ​യ​റാ​ഴ്ച​ത്തെ കു​റ​ഞ്ഞ താ​പ​നി​ല. തു​ട​ര്‍​ച്ച​യാ​യ 15 ദി​വ​സ​ങ്ങ​ളി​ല്‍ ഡ​ല്‍​ഹി​യി​ലെ അ​ന്ത​രീ​ക്ഷോ​ഷ്മാ​വ് താ​ഴ്ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

അ​സ​ഹ്യ​മാ​യ ശൈ​ത്യം ജ​ന​ജീ​വി​ത​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് മൂ​ലം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യും വി​മാ​ന സ​ർ​വീ​സു​ക​ളും ട്രെ​യി​ൻ ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. മു​പ്പ​തോ​ളം ട്രെ​യി​നു​ക​ൾ വൈ​കി​യാ​ണ് ഓ​ടു​ന്ന​ത്. റോ​ഡ് ഗ​താ​ഗ​ത​വും മൂ​ട​ല്‍ മ​ഞ്ഞു മൂ​ലം പ​ല​യി​ട​ത്തും ത​ട​സ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​തി​ശൈ​ത്യം കാ​ര​ണം ഡ​ൽ​ഹി​യി​ലും അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളാ​യ പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ബി​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ശൈ​ത്യം ക​ന​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹ​രി​യാ​ന​യി​ൽ സ്കൂ​ളു​ക​ൾ​ക്ക് ജ​നു​വ​രി ഒ​ന്നു​വ​രെ സ​ർ​ക്കാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഡി​സം​ബ​ർ 31ന് ​ശേ​ഷം ഡ​ൽ​ഹി​യി​ൽ മ​ഴ​പെ​യ്യു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചി​ട്ടു​ണ്ട്. മ​ഴ പെ​യ്താ​ൽ ത​ണു​പ്പ് വ​ർ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​ണ്ട്.
മൂ​ട​ൽ​മ​ഞ്ഞ്: ഡ​ൽ​ഹി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ആ​റു പേ​ർ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ട് കു​ട്ടി​ക​ളു​ള്‍​പെ​ടെ ആ​റ് പേ​ര്‍ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​ലി​ല്‍ നി​ന്ന് ഡ​ല്‍​ഹി​യി​ലേ​യ്ക്ക് പു​റ​പ്പെ​ട്ട സം​ഘ​ത്തി​ന്‍റെ കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

പ​തി​നൊ​ന്നു പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​ഹേ​ഷ്, കി​ഷ​ന്‍, നീ​രേ​ഷ്, രാം, മ​ല്ലു, നേ​ത്ര​പാ​ല്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ശ​ക്ത​മാ​യ മൂ​ട​ല്‍ മ​ഞ്ഞി​നെ തു​ട​ർ​ന്ന് കാ​ര്‍ ക​നാ​ലി​ലേ​യ്ക്ക് മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

Related posts