സൂക്ഷിക്കുക! കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ഹെല്‍മറ്റ് കള്ളന്‍മാര്‍ കറങ്ങുന്നു; നിരീക്ഷണം ശക്തമാക്കി

PKD-HELMATEകണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ഹെല്‍മറ്റ് മോഷണം വ്യാപകമാകുന്നു. ഇന്നലെ ഒരു ദിവസം മാത്രം ആറു പേരുടെ ഹെല്‍മറ്റ് ആണ് കള്ളന്‍ കൊണ്ടു പോയത്. ദിവസേന പുലര്‍ച്ചെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനില്‍ ഭൂരിഭാഗം യാത്ര ക്കാരും എത്തുന്നത് ഇരുചക്രവാഹനങ്ങളിലാണ്.

സ്‌റ്റേഷന്‍ പരിസരത്ത് പണം നല്‍കിയ ശേഷം പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കി റോഡില്‍ നിര്‍ത്തിയിടുന്ന ബൈക്കുകളിലെ ഹെല്‍മറ്റ് ആണ് ഇത്തരത്തില്‍ മോഷണം പോവുന്നത്.കൂടാളിയിലെ ബൈജു, പുതിയ തെരുവിലെ ബാബുരാജ്, ചന്ത പുരയിലെ ഷാജു, പാപ്പിനിശേരിയിലെ സുരേന്ദ്രന്‍, താഴെ ചൊവ്വയിലെ ഡാനിഷ്, അലവില്‍ ടൗണിലെ ഫിറോസ് എന്നിവരുടെ ഹെല്‍മറ്റ് ആണ് ഇന്നലെ കളവു പോയത്.

ഇതില്‍ കൂടാളിയിലെ ബൈജുവിന്‍െറ ഹെല്‍മെറ്റ് മൂന്നാം തവണയാണ് മോഷണം പോയത്.എന്നാല്‍ പാര്‍ക്കിംഗ് ഏരിയായില്‍ നിര്‍ത്തിയിടുന്ന ബൈക്കുകളില്‍ നിന്നും ഹെല്‍മറ്റ് മോഷണം വളരെ ചുരുക്കം ആണ്. പാര്‍ക്കിംഗ്ഫീസ് ഒടുക്കാത്ത ബൈ ക്കുകളില്‍ നിന്നും മാത്രം ഹെല്‍ മറ്റുകള്‍ കാണാതാവുന്നത് സം ശയം ജനിപ്പിച്ചു. സ്‌റ്റേഷന്‍ പരി ധിയില്‍ നിര്‍ത്തിയിടുന്ന ചില വാഹനങ്ങള്‍ ദിവസങ്ങള്‍ കഴിഞ്ഞു എടുക്കാന്‍ വരുന്ന നേരത്ത് ഹെല്‍മറ്റ് കാണാതെ പോയിട്ടുണ്ട്.

ഇതില്‍ ചിലര്‍ റെയില്‍വേ പോ ലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.   കഴിഞ്ഞ മാസം മാത്രം പുറത്ത് നിര്‍ത്തി വെച്ച ഇരുപത് ബൈക്കില്‍ നിന്നും ഹെല്‍മറ്റ് കാണാതായി എന്ന് റെയില്‍വേ ഡിവിഷന്‍ പാസഞ്ചേര്‍സ് അസോസിയേഷന്‍ ആരോപണം ഉന്നയിച്ച സാ ഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കി.

Related posts