പ്രകാശത്തിൽ കുളിച്ചുനില്ക്കുന്ന ഹൈവേ! കാണാൻ സൂപ്പർ; പക്ഷേ ഈ ചിത്രം കാരണം തകർന്നത് ഒരു കുടുംബം; ഈ ഒറ്റ ഫോട്ടോ കാരണം ഭര്‍ത്താവില്‍ നിന്ന് യുവതി വിവാഹമോചനം വാങ്ങി

പ്രകാശത്തിൽ കുളിച്ചുനില്ക്കുന്ന ഹൈവേ. അതിലൂടെ ഒഴുകിനീങ്ങുന്ന വാഹനങ്ങൾ. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഒരു ഫോട്ടോയാണിത്. കാഴ്ചയിൽ മനോഹരമാണെങ്കിലും ചിത്രം കാരണം കലങ്ങിയത് ഒരു കുടുംബമാണ്. യൂ​ലി​യ അ​ഗ്ര​നോ​വി​ച്ച് എന്ന യുവതിയാണ് ഒറ്റ ഫോട്ടോ കാരണം ഭ​ർ​ത്താ​വ് നാ​സ​ർ ഗ്രൈ​ൻ​കോ​യിൽ നിന്ന് വിവാഹമോചനം വാങ്ങിയത്.

ഒ​രു ദി​വ​സം ഇ​ൻ​സ്റ്റ​ഗ്രാം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് യൂ​ലി​യ ഈ ​ചി​ത്രം ക​ണ്ട​ത്. സം​ശ​യം തോ​ന്നി​യ ഇ​വ​ർ ചി​ത്രം പ​ങ്കു​വ​ച്ച യു​വ​തി​യു​ടെ പ്രൊ​ഫൈ​ലി​ൽ ക​യ​റി പ​രി​ശോ​ധി​ച്ച​പ്പോ​ൾ കൂടുതൽ ചിത്രങ്ങൾ കണ്ടെത്തി. പിന്നീടാണ് ആ സത്യം അവർ മനസിലാക്കിയത്. ത​ന്‍റെ ബെ​ഡ്റൂം വി​ൻ​ഡോ​യി​ൽ നി​ന്നും മാ​ത്രം എ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്ന ചിത്രങ്ങളായിരുന്നു അവ. ഇ​തോ​ടെ ഭ​ർ​ത്താ​വ് ത​ന്നെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് യൂ​ലി​യ​യ്ക്ക് ബോ​ധ്യ​മാ​യി. ഒ​ട്ടും വൈ​കാ​തെ ഭ​ർ​ത്താ​വി​ൽ നി​ന്നും വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ നി​യ​മ​പ​ര​മാ​യി നീങ്ങുകയും ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts