പെറ്റിയടിക്കാന്‍ മാത്രമല്ല, ജീവന്‍ രക്ഷിക്കാനും അറിയാം! പാമ്പുകടിയേറ്റയാളുമായി എത്തിയ വാഹനം കുരുക്കില്‍പെട്ടു; ജീവന്‍ പണയം വച്ച് അമിത വേഗത്തില്‍ ഹൈവേ പോലീസ് ആശുപത്രിയിലെത്തിച്ചു

highway-policeപ​ട്ടി​ക്കാ​ട്: കു​തി​രാ​നി​ൽ മ​രം വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തോ​ടെ പാ​ന്പു​ക​ടി​യേ​റ്റ​യാ​ളു​മാ​യി എ​ത്തി​യ വാ​ഹ​ന​വും കു​രു​ക്കി​ൽ​പെ​ട്ടു. വി​വ​ര​മ​റി​ഞ്ഞു ഹൈ​വേ പോ​ലീ​സെ​ത്തി പാ​ന്പു​ക​ടി​യേ​റ്റ​യാ​ളെ ഹൈ​വേ പോ​ലീ​സി​ന്‍റെ വാ​ഹ​ന​ത്തി​ലേ​ക്കു ക​യ​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്കു പാ​ഞ്ഞു.

എ​ള​നാ​ട് സ്വ​ദേ​ശി വ​ള്ളു​വ​ശേ​രി ജോ​സി(53)​നാ​ണ് അ​ണ​ലി​യു​ടെ ക​ടി​യേ​റ്റ​ത്. കു​രു​ക്കി​ൽ​പെ​ട്ടു ജീ​വ​ൻ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തി​യെ​ങ്കി​ലും ഹൈ​വേ പോ​ലീ​സ് ത​ട​സ​ങ്ങ​ളൊ​ക്കെ നീ​ക്കി ജീ​വ​ൻ പ​ണ​യം വ​ച്ച് അ​മി​ത വേ​ഗ​ത്തി​ൽ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

എ​എ​സ്ഐ മു​കു​ന്ദ​ൻ സീ​നി​യ​ർ സി​പി​ഒ ഹ​രി​കു​മാ​ർ, സി​പി​ഒ രാ​ഹു​ൽ എ​ന്നി​വ​രാ​ണ് ഹൈ​വേ പോ​ലീ​സി​ന്‍റെ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പാ​ന്പു​ക​ടി​യേ​റ്റ​യാ​ൾ അ​പ​ക​ട നി​ല ത​ര​ണം ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നു​മു​ന്പും കു​രു​ക്കു​ണ്ടാ​യ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്കു വ​ന്നി​രു​ന്ന ഗ​ർ​ഭി​ണി​യാ​യ സ്ത്രീ​യെ​യും ഹൈ​വേ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു.

Related posts