2 വയസ്സുകാരനെ വീഴുങ്ങി ഹിപ്പൊപൊട്ടാമസ്! ജീവനോടെ ഛർദിച്ചു; സംഭവമിങ്ങനെ…

ഒരു 2 വയസ്സുകാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഉഗാണ്ടക്കാർ ഇപ്പോൾ. 2 വയസ്സുള്ള ആൺകുട്ടിയെ ഹിപ്പൊപൊട്ടാമസ് ഒന്നടങ്കം വിഴുങ്ങുകയായിരുന്നു.

ഇത് കണ്ടുനിന്നയാൾ മൃഗത്തിന് നേരെ കല്ലെറിയാൻ തുടങ്ങിയതോടെ കുട്ടിയെ ജീവനോടെ പുറത്തേക്ക് തുപ്പി. 

ഉഗാണ്ടയിലെ കത്‌വെ കബറ്റോറോ എന്ന സ്ഥലത്താണ് സംഭവം. തടാകക്കരയിൽ തന്റെ വീടിനടുത്ത് തനിയെ കളിക്കുകയായിരുന്നു കുട്ടി.

പെട്ടെന്ന് അവിടേക്ക് എത്തിയ ഹിപ്പോ തന്റെ താടിയെല്ലുകൾ ഉപയോഗിച്ച് കുട്ടിയെ വായിലാക്കി.

എന്നാല്‍ ഹിപ്പോ കുട്ടിയെ വിഴുങ്ങുന്നതിന് മുമ്പ് തന്നെ കണ്ടു നിന്ന ഒരാൾ മൃഗത്തിന് നേരെ കല്ലുകൾ എറിയാൻ തുടങ്ങി. ഇതോടെ കുട്ടിയെ മൃഗം തിരിതെ ഛർദിച്ചുവെന്ന് ഔട്‍ലെറ്റ് റിപ്പോർട്ട് ചെയ്യുന്നു. 

കോംഗോയിലെ അടുത്തുള്ള പട്ടണമായ ബ്വേറയിലുള്ള ആശുപത്രിയിൽ കുട്ടി ചികിൽസയിലാണ്. ഹിപ്പോ വീണ്ടു തടാകത്തിലേക്ക് മടങ്ങി എന്നും റിപ്പോർട്ടിൽ പറയുന്നു. 

Related posts

Leave a Comment