വീടിനു മുന്നിൽ നിന്ന് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത പഞ്ചായത്ത് അംഗത്തിനും കുടുംബത്തിനും നേരെ ആക്രമണം; സാരമായി പരിക്കേറ്റ ഇവർ ചികിത്സയിലാണ്; പോലീസ് കേസെടുത്തു

ചാ​ത്ത​ന്നൂ​ർ: ക​ല്ലു​വാ​തു​ക​ൾ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നെ​യും ഭാ​ര്യ​യെ​യും ആ​റം​ഗ സം​ഘം ആ​ക്ര​മി​ച്ചു.​പു​തി​യ പാ​ലം വാ​ർ​ഡം​ഗ​വും കോ​ൺ​ഗ്ര​സ്സ് നേ​താ​വു​മാ​യ തെ​റ്റി​ക്കു​ഴി കു​ട്ടാ​ട്ട്കോ​ണം എ​സ്.​സ​ന്തോ​ഷ് കു​മാ​ർ(45) നും ​ഭാ​ര്യ രാ​ജി (35)ക്കുമാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.​ഇ​വ​ർ പാ​രി​പ്പ​ള​ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കഴിഞ്ഞദിവസം രാ​ത്രി 9.45ന് ​ആ​യി​രു​ന്നു സം​ഭ​വം.​

സ​ന്തോ​ഷി​ന്റെ വീ​ടി​നു​മു​ന്നി​ലു​ള​ള റോ​ഡി​ൽ നി​ന്ന് ആ​റം​ഗ സം​ഘം അ​സ​ഭ്യം പ​റ​യു​ക​യും ഒ​ച്ച​യു​ണ്ടാ​ക്കു​യും ചെ​യ്തു.​ഇ​ത് ചോ​ദ്യം ചെ​യ്ത ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ത്തെ അ​ക്ര​മി​ക​ൾ അ​ടി​ച്ചു.​വീ​ടി​ന്‍റെ ഗേ​റ്റി​നു​ള​ളി​ലേ​ക്ക് ക​ട​ന്ന​പ്പോ​ൾ പി​ന്നാ​ലെ ചെ​ന്ന് വീ​ണ്ടും ആ​ക്ര​മി​ച്ചു.​ഇ​ത് ക​ണ്ട് ത​ട​സം പി​ടി​ക്കാ​നെ​ത്തി​യ രാ​ജി​യു​ടെ ക​ര​ണ​ത്ത് അ​ടി​യ്ക്കു​ക​യും പി​ടി​ച്ചു ത​ള​ളു​ക​യും ചെ​യ്തു.​നി​ല​ത്ത് വീ​ണ രാ​ജി​യു​ടെ കാ​ലി​ന്‍റെ മു​ട്ടി​ന് പ​രി​ക്കേ​റ്റു.

ഭാ​ര്യ​യെ മ​ർ​ദ്ദി​ക്കു​ന്ന​ത് ത​ട​ഞ്ഞ സ​ന്തോ​ഷി​ന്‍റെ ക​ണ്ണി​ന് ഇ​ടി​ക്കു​ക​യും തു​ട​ർ​ന്ന് ആ​റുപേ​രും ചേ​ർ​ന്ന് മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു.​ഇ​തു ക​ണ്ട് സ​ന്തോ​ഷി​ന്‍റെ മക്കൾ നി​ല​വി​ളി​ച്ചതോടെ നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും ആ​ക്ര​മി​ക​ൾ ര​ക്ഷ​പെ​ട്ടു.​സ​ന്തോ​ഷി​ന്‍റെ ക​ണ്ണി​ന് ര​ണ്ട് ശ​സ്ത്രി​ക്രി​യ ക​ഴി​ഞ്ഞ​താ​ണ് .

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ക​ണ്ണി​ന് വേ​ദ​ന​യും പു​ക​ച്ചി​ലും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് പാ​രി​പ്പ​ള​ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​പാ​രി​പ്പ​ള​ളി പൊ​ലീ​സെ​ത്തി സ​ന്തോ​ഷി​ന്റെ മൊ​ഴി​യെ​ടു​ത്തു.​ചി​റ​ക്ക​ര സ്വ​ദേ​ശി ര​തീ​ഷ് ഉ​ൾ​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന ആ​റു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Related posts