ഹോളി ആഘോഷത്തിനിടെ  വിദ്യാർഥിനിക്കുനേരേ അതിക്രമം;  പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ  മൂന്നു സഹപാഠികളെ പോലീസ് അറസ്റ്റു ചെയ്തു

മൂ​വാ​റ്റു​പു​ഴ: ഐ​രാ​പു​ര​ത്തു​ള്ള സ്വ​കാ​ര്യ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​നി​ക്കുനേരേ സ​ഹ​പാ​ഠി​ക​ളാ​യ ആ​ൺ​കു​ട്ടി​ക​ളു​ടെ ഉ​പ​ദ്ര​വം. ഇ​ന്ന​ലെ കോ​ള​ജി​ൽ ന​ട​ന്ന ഹോ​ളി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് സം​ഭ​വം. സം​ഘ​മാ​യി ചേ​ർ​ന്ന് വെ​ള്ള​ത്തി​ൽ മു​ക്കി​പ്പി​ടി​ച്ചെ​ന്നും ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നു​മാ​ണ് ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി.

മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചാ​ണ് പെ​ൺ​കു​ട്ടി പ​ഠി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് മൂ​ന്നു സ​ഹ​പാ​ഠി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. വി​ദേ​ശ​ത്തു​ള്ള പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വാ​ണ് ഫോ​ണി​ൽ വി​ളി​ച്ച് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്. ഉ​ട​ൻ ത​ന്നെ വ​നി​താ പോ​ലീ​സ് ഹോ​സ്റ്റ​ലി​ലെ​ത്തി പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്തു. തു​ട​ർ​ന്നു സ​ഹ​പാ​ഠി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ന​ഗ​ര​ത്തി​ൽ വെ​ള്ളൂ​ർ​ക്കു​ന്നം ബൈ​പ്പാസി​ൽനി​ന്നാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. മൂ​വാ​റ്റു​പു​ഴ, മാ​റാ​ടി സ്വ​ദേ​ശി​ക​ളാ​ണ് പി​ടി​യി​ലാ​യ വി​ദ്യാ​ർ​ഥി​ക​ൾ. ഇ​ന്ന​ലെ കോ​ള​ജി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​നി​ടെ ദേ​ഹ​ത്തെ ചാ​യം ക​ഴു​കാ​നെ​ന്ന പേ​രി​ൽ സ​മീ​പ​ത്തെ തോ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി. ഇ​വി​ടെ നി​ന്നു കു​ത​റി​യോ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും പെ​ണ്‍​കു​ട്ടി പ​റ​യു​ന്നു. പ്ര​തി​ക​ളെ പ​ട്ടി​മ​റ്റം പോ​ലീ​സി​ന് കൈ​മാ​റു​മെ​ന്ന് മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് അ​റി​യി​ച്ചു.

Related posts