ഒന്നുറക്കെ പറഞ്ഞിരുന്നെങ്കിൽ..! പനി പടർ ന്നു പിടിക്കുമ്പോൾ ആശുപത്രി പൂട്ടിക്കിട ക്കുന്നു; രണ്ടു വർഷം മുമ്പ്‌ പണിത ഹോമി യോ ആശുപത്രി കെട്ടിടമാണ് വൈദ്യു തിയില്ലാത്ത പേരിൽ അടഞ്ഞ് കിടക്കുന്നത്

homeo-flatത​ളി​പ്പ​റ​മ്പ്: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ര​ണ്ട് വ​ര്‍​ഷം ആ​കാ​റാ​യി​ട്ടും ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ​യി​ലെ ഹോ​മി​യോ ആ​ശു​പ​ത്രി കെ​ട്ടി​ടം പൂ​ട്ടി​ക്കി​ട​ക്കു​ന്നു.     2015 ഓ​ഗ​സ്റ്റ് 17 നാ​ണ് ന​ഗ​ര​സ​ഭാ ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക് വേ​ണ്ടി കു​റ്റി​ക്കോ​ല്‍ പ​ഴ​യ ടോ​ള്‍​ബൂ​ത്തി​ന് സ​മീ​പം ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക് 30 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് കെ​ട്ടി​ടം പ​ണി​ത​ത്.

ഇ​പ്പോ​ള്‍ ന​ഗ​ര​സ​ഭാ ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ന്‍റെ ഒ​ന്നാം നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി രോ​ഗി​ക​ള്‍​ക്ക് അ​സൗ​ക​ര്യ​മാ​യ​തി​നാ​ല്‍ ഇ​വി​ടേ​ക്ക് മാ​റ്റാ​നാ​യി​രു​ന്നു തി​ര​ക്കി​ട്ട് കെ​ട്ടി​ടം പ​ണി​ത​ത്. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ അ​വ​സാ​ന​കാ​ല​ത്ത് തി​ര​ക്കി​ട്ട് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യെ​ങ്കി​ലും വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ഹോ​മി​യോ ആ​ശു​പ​ത്രി ഇ​പ്പോ​ഴും മൂ​ന്നാം​നി​ല​യി​ലെ ത​ട്ടും​പു​റ​ത്ത് തു​ട​രു​ക​യാ​ണ്. നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് നി​ത്യ​വും ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത്.

വൃ​ദ്ധ​രും കു​ട്ടി​ക​ളു​മാ​യ​വ​ര്‍​ക്ക് മൂ​ന്നാം​നി​ല​യി​ലേ​ക്ക് ക​യ​റു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​യ​തി​നാ​ലാ​ണ് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ പു​തി​യ കെ​ട്ടി​ടം നി​ര്‍​മ്മി​ച്ച​തെ​ങ്കി​ലും രോ​ഗി​ക​ള്‍ ഇ​പ്പോ​ഴും പ​ടി​ക​യ​റി​ക്കൊ​ണ്ടി​രി​ക്ക​യാ​ണ്.    വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളെ​ല്ലാം പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ സി.​ഉ​മ്മ​ര്‍ അ​റി​യി​ച്ചു. വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ആ​ശു​പ​ത്രി കു​റ്റി​ക്കോ​ലി​ലേ​ക്ക് മാ​റ്റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts