രാഷ്ട്രീയ മാന്യതയ്ക്ക് നിരക്കാത്തത്..! തൊഴി ലുറപ്പ് തൊഴിലാളികൾക്ക് വേതനം ലഭിക്കാത്തത് കേന്ദ്രം ഫണ്ട് അനുവദിക്കാ ത്തുകൊണ്ടെന്ന പി.കെ ശ്രീമതിയുടെ പ്രസ്താ വന തെറ്റിധരിപ്പിക്കുന്നതാണെന്ന് ബിജെപി

sreemathiക​ണ്ണൂ​ർ: ദേ​ശീ​യ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി പ്ര​കാ​രം ജോ​ലി ചെ​യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ഫ​ണ്ട് കേ​ന്ദ്രം അ​നു​വ​ദി​ക്കാ​ത്ത​ത് കൊ​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ പ​ട്ടി​ണി​യി​ലാ​ണെ​ന്നും അ​ടി​യ​ന്തി​ര​മാ​യി ഫ​ണ്ട് അ​നു​വ​ദി​ക്ക​ണം എ​ന്നു​മു​ള്ള പി ​കെ ശ്രീ​മ​തി​യു​ടെ പ്ര​സ്താ​വ​ന അ​ടി​സ്ഥാ​ന ര​ഹി​ത​വും തൊ​ഴി​ലാ​ളി​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്നും ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ. ​സ​ത്യ​പ്ര​കാ​ശ് പ്ര​സ്താ​വ​ന​യി​ൽ കു​റ്റ​പ്പെ​ടു​ത്തി.

തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​ലും ഫ​ണ്ട് വി​ന​യോ​ഗ​ത്തി​ലും വ​ലി​യ രീ​തി​യി​ലു​ള്ള ക്ര​മ​ക്കേ​ടും ത​ട്ടി​പ്പു ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ചെ​യ്യാ​ത്ത പ​ണി​യു​ടെ പേ​രി​ൽ തു​ക വി​നി​യോ​ഗി​ച്ചും തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം പെ​രു​പ്പി​ച്ചു കാ​ട്ടി​യും ര​ജി​സ്റ്റ​റി​ൽ കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ ന​ട​ത്തി​യും  വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ട്. എ​ത്ര പേ​ർ എ​ത്ര തൊ​ഴി​ൽ ചെ​യ്തെ​ന്നും ഏ​തൊ​ക്കെ മേ​ഖ​ല​ക​ളി​ലും വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് പ്ര​വൃ​ത്തി  ന​ട​ന്നെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​തു​വ​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​നു സ​മ​ർ​പ്പി​ച്ചി​ട്ടു പോ​ലു​മി​ല്ല.

അ​നു​വ​ദി​ച്ച ഫ​ണ്ട് വ​ക​മാ​റ്റി​ചെ​ല​വ​ഴി​ച്ച​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വാ​സ്ത​വും ഇ​താ​യി​രി​ക്കെ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന രീ​തി​യി​ലു​ള്ള പ്ര​സ്താ​വ​ന​ക​ൾ  ഒ​രു ലോ​ക്സ​ഭാ ജ​ന​പ്ര​തി​നി​ധി ന​ട​ത്തു​ന്ന​ത്  രാ​ഷ്ട്രീ​യ​മാ​ന്യ​ത​യ​ക്ക് നി​ര​ക്കാ​ത്ത​താ​ണ്. ഇ​ത്ത​ര​ത്തി​ൽ ജ​ന​ങ്ങ​ളെ വി​ഢി​ക​ളാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന രീ​തി ജ​ന​പ്ര​തി​നി​ധി​ക്ക് യോ​ജി​ച്ച​ത​ല്ലെ​ന്നും പി. ​സ​ത്യ​പ്ര​കാ​ശ് പ​റ​ഞ്ഞു

Related posts