പിടികിട്ടാപ്പുള്ള ഹണിപ്രീത് ഡൽഹിയിൽ; മുൻകൂർ ജാമ്യാപേക്ഷയിൽ ഒപ്പ് ഇടുന്നതിനുവേണ്ടിയാണ് ഹണിപ്രീത് തന്‍റെ ഓഫീസിലെത്തിയതെന്ന് അഭിഭാഷകന്‍റെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: പോലീസ് തെരയുന്ന ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിമിന്‍റെ വളർത്തുമകൾ ഹണിപ്രീത് തിങ്കളാഴ്ച ഡൽഹിയിൽ ഉണ്ടായിരുന്നുവെന്ന് അവരുടെ അഭിഭാഷകൻ പ്രദീപ് ആര്യ. മുൻകൂർ ജാമ്യാപേക്ഷയിൽ ഒപ്പ് ഇടുന്നതിനുവേണ്ടിയാണ് ഹണിപ്രീത് തന്‍റെ ഓഫീസിലെത്തിയതെന്ന് പ്രദീപ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം ഡൽഹിയിലെ ലജ്പത് നഗറിലുള്ള ഓഫീസിലാണ് ഹണിപ്രീത് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച ഡൽഹി ഹൈക്കോടതിയിൽ ഹണിപ്രീതിന്‍റെ ജാമ്യാപേക്ഷ സമർപ്പിക്കും. ജാമ്യഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് അപേക്ഷിക്കുമെന്നും പ്രദീപ് പറഞ്ഞു. 151, 152, 153, 120ബി, 121എ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഹണിപ്രീതിനെതിരെ കേസെടുത്തിരിക്കുന്നത്. സെപ്റ്റംബർ 18ന് ഹണിപ്രീതിനെ ഹരിയാന പോലീസ് പിടികിട്ടാപുള്ളിയായും പ്രഖ്യാപിച്ചിരുന്നു.

അ​നു​യാ​യി​ക​ളാ​യ ര​ണ്ടു സ്ത്രീ​ക​ളെ മാനഭം​ഗപ്പെടുത്തിയ കേ​സി​ൽ കോ​ട​തി ഗു​ർ​മീ​ത് കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ക​ലാ​പ​ത്തി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച 43 പേ​രു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഹ​ണി​പ്രീ​തി​നെ ഹ​രി​യാ​ന പോ​ലീ​സ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ ഹണിപ്രീതിനായി പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അവർ ഡൽഹിയിൽ ഉണ്ടായിരുന്നുവെന്ന് അഭിഭാഷകന്‍റെ വെളിപ്പെടുത്തൽ.

 

Related posts