കണ്ണിന് തിളക്കം, മോണയ്ക്കും പല്ലിനും സംരക്ഷണം; കാരറ്റിന്‍റെ ഗുണങ്ങളറിയാം

പ​ച്ച​ക്ക​റി പാ​ത്ര​ത്തി​ലെ ക​ള​ര്‍​ഫു​ള്‍ പ​ച്ച​ക്ക​റി​യാ​ണ് ക്യാ​ര​റ്റ്. പ​ച്ച​ക്കോ പാ​കം ചെ​യ്‌​തോ കാ​ര​റ്റ് ക​ഴി​ക്കാ​ന്‍ സാ​ധി​ക്കും. വി​റ്റാ​മി​ന്‍ എ, ​വി​റ്റാ​മി​ന്‍ സി, ​കെ, ബി 6, ​ബ​യോ​ട്ടി​ന്‍, പൊ​ട്ടാ​സ്യം എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ധി​ക പോ​ഷ​ക​ങ്ങ​ള്‍ ഇ​തി​ല്‍ അ​ട​ങ്ങി​ട്ടു​ണ്ട്. ല്യൂ​ട്ടി​ന്‍, ബീ​റ്റാ ക​രോ​ട്ടി​ന്‍, സി​യാ​ക്സാ​ന്തി​ന്‍ എ​ന്നി​വ അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാ​ല്‍ ക​ണ്ണി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​വാ​ന്‍ കാ​ര​റ്റ് ക​ഴി​ക്കു​ന്ന​ത് ന​ല്ല​താ​ണ്.

കാ​ര​റ്റ് വേ​വി​ച്ച് പേ​സ്റ്റ് രൂ​പ​ത്തി​ല്‍ കൊ​ച്ചു കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കാ​വു​ന്ന​താ​ണ്. ഡ​യ​റ്റ് നോ​ക്കു​ന്ന​വ​ര്‍ ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​വു​ന്ന പോ​ഷ​ക​പ്ര​ത​മാ​യ പ​ച്ച​ക്ക​റി​യാ​ണ് ഇ​ത്.

ദോ​ഷ​ക​ര​മാ​യ ബാ​ക്ടീ​രി​യ​ക​ളി​ല്‍ നി​ന്ന് മോ​ണ​ക​ളെ​യും പ​ല്ലു​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നു കാ​ര​റ്റ് സ​ഹാ​യി​ക്കു​ന്നു. ദി​വ​സ​വും ഒ​രു കാ​ര​റ്റ് ക​ഴി​ക്കു​ന്ന​ത് നി​ര്‍​ജ്ജ​ലീ​ക​ര​ണം ത​ട​യും.

ഇ​ത് ച​ര്‍​മ്മ​ത്തെ ഫ​ല​പ്ര​ദ​മാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്നു. കാ​ര​റ്റി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന ക​രോ​ട്ടി​നോ​യി​ഡു​ക​ള്‍ ക്യാ​ന്‍​സ​ര്‍ വ​രാ​നു​ള്ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു എ​ന്ന് പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

കാ​ര​റ്റി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്റു​ക​ള്‍ ചീ​ത്ത​കൊ​ള​സ്‌​ട്രോ​ള്‍ കു​റ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു. കാ​ര​റ്റി​ല്‍ നാ​രു​ക​ള്‍ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാ​ല്‍ മ​ല​ബ​ന്ധം ത​ട​യാ​ന്‍ സ​ഹാ​യി​ക്കും.

കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റി​ന്റെ​യും കൊ​ഴു​പ്പി​ന്റെ​യും അ​ള​വ് കാ​ര​റ്റി​ല്‍ കു​റ​വാ​യ​തി​നാ​ല്‍ ഡ​യ​റ്റ് ചെ​യ്യു​ന്ന​വ​ര്‍ ഭ​ക്ഷ​ണ​ത്തി​ല്‍ കാ​ര​റ്റ് ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത് ന​ല്ല​താ​ണ്.

Related posts

Leave a Comment