വാ​ട്സാ​പ്പ് സ്റ്റാ​റ്റ​സി​ലെ ചും​ബ​ന രംഗം;  ത​ല​ശേ​രി​യി​ലെ ഹ​ണിട്രാ​പ്പ്: ഒളിവിൽപോയ പത്തൊമ്പതുകാരി അനന്യയെ തേടി പോലീസ്

ത​ല​ശേ​രി: മ​ധ്യ​വ​യ​സ്ക​നെ ഹ​ണി ട്രാ​പ്പി​ൽ​പെ​ടു​ത്തി പ​ണ​വും വാ​ഹ​ന​വും ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ഇ​രു​പ​തു​കാ​രി​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

സം​ഘ​ത്തി​ലെ അം​ഗ​മെ​ന്നു സം​ശ​യി​ക്കു​ന്ന അ​ന​ന്യ​യെ തേ​ടി​യാ​ണ് പോ​ലീ​സ് വി​വി​ധ മേ​ഖ​ല​ക​ളി​ൽ തെര​ച്ചി​ൽ ന​ട​ത്തി വ​രു​ന്ന​ത്.

ഹ​ണി ട്രാ​പ്പ് സം​ഘ​ത്തി​ൽ അം​ഗ​മാ​യ അ​ന​ന്യ സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൊ​ബൈ​ൽ സ്വി​ച്ച് ഓ​ഫ് ചെ​യ്തു ര​ക്ഷ​പെ​ട്ട യു​വ​തി​യെ ക​ണ്ടെ​ത്താ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ചി​റ​ക്ക​ര ലോ​ട്ട​സി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന ജി​തി​ൻ (23), ഭാ​ര്യ മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി​നി അ​ശ്വ​തി (19), പാ​നൂ​ർ മു​ത്താ​റി​പ്പീ​ടി​ക​യി​ലെ ഷ​ഫ്നാ​സ് (23), ക​തി​രൂ​ർ വേ​റ്റു​മ്മ​ലി​ലെ കെ.​സു​ബൈ​ർ (33) എ​ന്നി​വ​ർ റി​മാ​ൻ​ഡി​ലാ​ണ്.

ഹ​ണി​ട്രാ​പ്പ് സം​ഘം സ​മാ​ന​മാ​യ ഇ​ത്ത​രം ഓ​പ്പ​റേ​ഷ​നു​ക​ൾ വേ​റെ ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​വും പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

ചും​ബ​ന രം​ഗം വാ​ട്സാ​പ്പ് സ്റ്റാ​റ്റ​സ് ആ​ക്കി​യാ​ണ് സം​ഘം ഇ​ര​ക​ളെ വ​ല​യി​ലാ​ക്കി​യി​രു​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. അ​ശ്വ​തി​യു​ടെ വാ​ട്സാ​പ്പ് സ്റ്റാ​റ്റ​സി​ലെ ചും​ബ​ന രം​ഗ​മാ​ണ് വ​ള​പ​ട്ട​ണം സ്വ​ദേ​ശി​യാ​യ ഈ ​കേ​സി​ലെ പ​രാ​തി​ക്കാ​ര​നെ ആ​ക​ർ​ഷി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Related posts

Leave a Comment