ഇന്നത്തെ സ്‌പെഷല്‍ ‘എലി’ക്കറി! ഭ​ക്ഷ​ണ​ത്തി​ൽ എ​ലി​ക്കുഞ്ഞ്: മൂ​വാ​റ്റു​പു​ഴ​യി​ൽ ഹോ​ട്ട​ൽ അ​ട​പ്പി​ച്ചു

മൂ​വാ​റ്റു​പു​ഴ: ഭ​ക്ഷ​ണ​ത്തി​ൽ എ​ലി​ക്കു​ഞ്ഞി​ന്‍റെ അ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് മൂ​വാ​റ്റു​പു​ഴ​യി​ലെ ഹോ​ട്ട​ൽ ന​ഗ​ര​സ​ഭ അ​ട​പ്പി​ച്ചു. മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക്കാ​യി ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തു​ള്ള മ​ഹാ​റാ​ണി ഹോ​ട്ട​ലി​ൽ​നി​ന്നു വാ​ങ്ങി​യ പൊ​തി​ച്ചോ​റി​ലാ​ണ് എ​ലി​ക്കു​ഞ്ഞി​ന്‍റെ അ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി​യ​ത്.

പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ലു​ള്ള ഹോ​ട്ട​ലി​ൽ നി​ന്നു വാ​ങ്ങി ന​ൽ​കി​യ ഭ​ക്ഷ​ണ​ത്തി​ന് രു​ചി​വ്യ​ത്യാ​സം അ​നു​ഭ​വ​പ്പെ​ട്ടെ​ങ്കി​ലും അ​തു കാ​ര്യ​മാ​ക്കാ​തെ ക​ഴി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​വ​ശി​ഷ്ടം ല​ഭി​ച്ച​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ഹോ​ട്ട​ലി​ൽ നി​ന്നു സാ​ന്പി​ൾ ശേ​ഖ​രി​ക്കു​ക​യും നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കു​റ​വാ​ണ് ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നു മാ​ലി​ന്യം ല​ഭി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts