കോവിഡ് 19 ; തൃശൂർ ജില്ലയിലെ 6 പ​ഞ്ചാ​യ​ത്തു​ക​ൾ ലോ​ക്ഡൗ​ണി​ൽ; പഞ്ചായത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതിന്‍റെ കാരണത്തെക്കുറിച്ച് അധികൃതർ പറ‍യുന്നതിങ്ങനെ…


സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: കോ​വി​ഡ് പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ തൃ​ശൂ​ർ ജി​ല്ല​യി​ലെ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ൾ സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണി​ൽ. അ​വ​ണൂ​ർ, അ​ടാ​ട്ട്, ചേ​ർ​പ്പ്, പൊ​റ​ത്തി​ശേ​രി, വ​ട​ക്കേ​ക്കാ​ട്, തൃ​ക്കൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ക​ള​ക്ട​ർ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്.

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​പ​ഞ്ചാ​യ​ത്തു​ക​ളെ ക​ണ്ടെ​യ്ൻമെ​ന്‍റ് സോ​ണു​ക​ളാ​ക്കി പ്ര​ഖ്യാ​പി​ച്ച​ത്. ജി​ല്ല​യി​ൽ ആ​റു പ​ഞ്ചാ​യ​ത്തു​ക​ൾ ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ ക​ണ്ടെ​യ്ൻമെ​ന്‍റ് സോ​ണു​ക​ളാ​യി മാ​റി​യ​ത് ജി​ല്ല​യി​ലാ​കെ അ​ന്പ​ര​പ്പും ഭീ​തി​യും സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളു​ടേ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടേ​യും എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​വി​നെ തു​ട​ർ​ന്നാ​ണ് ജി​ല്ല​യി​ൽ ക​ണ്ടെ​യ്ൻമെ​ന്‍റ് സോ​ണു​ക​ൾ നി​ശ്ച​യി​ച്ച​ത്.

ആ​റു പ​ഞ്ചാ​യ​ത്തു​ക​ൾ ക​ണ്ടെ​യ്ൻമെ​ന്‍റ് സോ​ണു​ക​ളാ​യ​തെ​ങ്ങി​നെ….
പോ​സി​റ്റീ​വ് കേ​സു​ക​ളാ​യ​വ​ർ പ​ല​യി​ട​ത്തും സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും രോ​ഗ​വ്യാ​പ​ന​ത്തി​ന് സാ​ധ്യ​ത സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത​തു​കൊ​ണ്ടാ​​ണ് തീരുമാനമെന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ു. സു​ര​ക്ഷ മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യ്ക്കാ​ണ് ആ​റു പ​ഞ്ചാ​യ​ത്തു​ക​ളെ സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍ ഇ​ഫ​ക്ടി​ലേ​ക്ക് മാ​റ്റി​യ​ത്.

  1. അ​ടാ​ട്ട്
    വ​ട​ക്കേ​ക്കാ​ട് ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സ് സ്ഥി​രീ​ക​രി​ച്ച​യാ​ൾ അ​ടാ​ട്ട് സ്വ​ദേ​ശി​യാ​ണ്. ഇ​യാ​ൾ അ​ടാ​ട്ട് മേ​ഖ​ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ സ്ഥ​ല​ങ്ങ​ളു​ടെ റൂ​ട്ട് മാ​പ്പ് ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്. ഇ​യാ​ളു​മാ​യി ഇ​ട​പ​ഴ​കി​യ​വ​രു​ടെ സ​ന്പ​ർ​ക്ക ലി​സ്റ്റും ശേ​ഖ​രി​ക്കു​ന്നു​ണ്ട്. മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യ്ക്കാ​ണ് അ​ടാ​ട്ടി​നെ ക​ണ്ടെ​യ്ൻമെ​ന്‍റ് സോ​ണാ​ക്കി​യ​തെ​ന്നാ​ണ് ക​രു​ത​ന്ന​തെ​ന്നും പോ​സി​റ്റീ​വ് ആ​യ ആ​ൾ അ​ടാ​ട്ട് സ്വ​ദേ​ശി​യാ​ണെ​ങ്കി​ലും ഇ​യാ​ൾ പ​ഞ്ചാ​യ​ത്തി​ൽ അ​ധി​കം എ​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​ൾ​ക്കാ​രു​മാ​യി ഇ​ട​പ​ഴ​കി​യി​ട്ടി​ല്ലെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക വി​വ​ര​മെ​ന്ന് അ​ടാ​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ന്‍റ് ജ​യ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.
  2. അ​വ​ണൂ​ർ
    കോ​വി​ഡ് സേ​വ​ന​ങ്ങ​ളി​ൽ വ​ള​ണ്ടി​യ​റാ​യി​രു​ന്ന ആ​ൾ അ​വ​ണൂ​ർ സ്വ​ദേ​ശി​യാ​ണ്. ഇ​യാ​ൾ പ​ല​യി​ട​ത്തും സ​ഞ്ച​രി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. ഇ​യാ​ളു​മാ​യി പ്രാ​ഥ​മി​ക സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ര​ട​ക്കം നി​ര​വ​ധി പേ​ർ ഇ​വി​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തെ​ത്തു​ട​ർ​ന്നാ​ണ് അ​വ​ണൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​വ​ണൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ൽ പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും ചേ​ർ​ന്ന് മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്തി ആ​ളു​ക​ളോ​ട് പ​ര​മാ​വ​ധി പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു.
  3. പൊ​റ​ത്തി​ശേ​രി
    പൊ​റ​ത്തി​ശേ​രി ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഹെ​ഡ്നേ​ഴ്സി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. മേയ് 27 വ​രെ ഇ​വ​ർ അ​വി​ടെ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. അ​തി​ന് ശേ​ഷ​മാ​ണ് ഇ​വ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ർ, ആ​ശ വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​ർ ഇ​വി​ടെ ക്വാ​റ​ന്‍റൈനി​ൽ ആ​യി​ക്ക​ഴി​ഞ്ഞു.
    ഈ ​ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ നി​ന്ന് 27-ാം തി​യ​തി​വ​രെ വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത കു​ഞ്ഞു​ങ്ങ​ളു​ടേ​യും അ​വ​രു​ടെ വീ​ട്ടു​കാ​രു​ടേ​യും ഇ​ൻ​ജ​ക്ഷ​നു​ക​ളെ​ടു​ക്കാ​നെ​ത്തി​യ ഗ​ർ​ഭി​ണി​ക​ളു​ടേ​യും കു​ടും​ബ​ങ്ങ​ളു​ടേ​യും പേ​രും വി​ലാ​സ​വും വി​വ​ര​ങ്ങ​ളു​മ​ട​ങ്ങു​ന്ന ര​ജി​സ്റ്റ​ർ ആ​രോ​ഗ്യ​വ​കു​പ്പി​ന് കൈ​മാ​റി​യിട്ടുണ്ട്. ഈ ​കു​ടും​ബ​ങ്ങ​ളോ​ടെ​ല്ലാം വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. 67 പേ​ർ​ക്ക് വാ​ക്സി​നേ​ഷ​നും ഇ​ൻ​ജ​ക്ഷ​നും ഈ ​നേ​ഴ്സ് ന​ൽ​കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. പ​ത്തൊ​ന്പ​ത് വാ​ർ​ഡു​ക​ളാണ് പൊ​റ​ത്തി​ശേ​രി​യി​ലു​ള്ള​ത്.
  4. ചേ​ർ​പ്പ്
    ര​ണ്ടു പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് ചേ​ർ​പ്പ് പ​ഞ്ചാ​യ​ത്തി​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ആ​ദ്യം പോ​സി​റ്റീ​വാ​യ​ത് പൊ​റ​ത്തി​ശേ​രി ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ നേ​ഴ്സി​നാ​ണ്. ഇ​വ​ർ ചേ​ർ​പ്പ് സ്വ​ദേ​ശി​യാ​ണ്. ഇ​വ​രു​ടെ ഭ​ർ​ത്താ​വി​നാ​ണ് പി​ന്നീ​ട് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ൾ ചേ​ർ​പ്പി​ൽ പ​ല​യി​ട​ത്തും സ​ഞ്ച​രി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. ആ​ദ്യം പോ​സി​റ്റീ​വാ​യ നേ​ഴ്സി​ന് യാ​തൊ​രു വി​ധ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​വ​ർ കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി ഇ​ട​പ​ഴ​കി​യി​ട്ടു​മി​ല്ല. ഇ​വ​ർ​ക്ക് രോ​ഗം എ​ങ്ങി​നെ​യാ​ണ് വ​ന്ന​തെ​ന്ന​തി​നെ​ക്കു​റി​ച്ച് പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്. 21 വാ​ർ​ഡു​ക​ളാ​ണ് ചേ​ർ​പ്പി​ലു​ള്ള​ത്.
  5. തൃ​ക്കൂ​ർ
    തൃ​ക്കൂ​രി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​ൾ പ​ല​യി​ട​ത്തും പോ​യി​രു​ന്ന​താ​യും പ​ല​രു​മാ​യി ഇ​ട​പ​ഴ​കി​യ​തും ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് തൃ​ക്കൂ​രി​നെ ക​ണ്ടെ​യ്ൻമെ​ന്‍റ് സോ​ണി​ലാ​ക്കി​യ​ത്. ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ ഇ​വ​രു​ടെ അ​ച്ഛ​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. യു​വ​തി​യു​ടെ അ​ച്ഛ​ൻ രോ​ഗ​വി​വ​ര​മ​റി​യാ​തെ പ​ല​യി​ട​ത്തും പോ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ആ​രോ​ഗ്യ​വ​കു​പ്പും സ​ന്പ​ർ​ക്ക​പ​ട്ടി​ക ത​യ്യാ​റാ​ക്കി. ഇ​വ​രെ​യെ​ല്ലാം നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. വാ​ർ​ഡു​ക​ളി​ൽ സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ത്തി​ട്ടു​ണ്ട്.
  6. വ​ട​ക്കേ​ക്കാ​ട്
    വ​ട​ക്കേ​ക്കാ​ട് സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്രം ജീ​വ​ന​ക്കാ​ര​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​കേ​ന്ദ്രം അ​ട​ച്ചു. ഡോ​ക്ട​ർ​മാ​ർ, ലാ​ബ്, ഓ​ഫി​സ് ജീ​വ​ന​ക്കാ​ർ, ആ​ശ,ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ 55 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. എ​ന്നാ​ൽ ജീ​വ​ന​ക്കാ​ര​ൻ രോ​ഗി​ക​ളു​മാ​യി നേ​രി​ട്ട് ഇ​ട​പ​ഴ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് നി​ഗ​മ​നം. എ​ൻഎ​ച്ച്എം താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ൾ അ​ടാ​ട്ട് സ്വ​ദേ​ശി​യാ​ണ്.
    തു​ട​ക്ക​ത്തി​ൽ തൃ​ശൂ​ർ ശ​ക്ത​ൻ മാ​ർ​ക്ക​റ്റി​ൽ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന ലോ​റി​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന ഡ്യൂ​ട്ടി ഇ​യാ​ൾ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. പ​നി​യും ശ്വാ​സ ത​ട​സ​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ജീ​വ​ന​ക്കാ​ര​നെ പ​രി​ശോ​ധി​ച്ച​ത്.
    ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വ​ട​ക്കേ​ക്കാ​ട് ക​ണ്ടെ​യ്മെ​ന്‍റ് സോ​ണി​ലു​ൾ​പ്പെ​ട്ട​ത്.
    ക​ണ്ടെ​യ്മെ​ന്‍റ് സോ​ണി​ലു​ള്ള​വ​ർ ശ്ര​ദ്ധി​ക്കു​ക…
    അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന​ത് ത​ട​ഞ്ഞി​ട്ടു​ണ്ട്. പൊ​തു സ്ഥ​ല​ങ്ങ​ളി​ലും പൊ​തു സ്ഥ​ല​ങ്ങ​ളു​ടെ നി​ർ​വ​ച​ന​ത്തി​ൽ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ലും മൂ​ന്നു പേ​രി​ൽകൂടുതൽ കൂ​ട്ടം കൂ​ട​രു​ത്. വ്യ​ക്തി​ക​ൾ ത​മ്മി​ൽ ഒ​രു മീ​റ്റ​റെ​ങ്കി​ലും അ​ക​ല​ം വേണം. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ മൂ​ന്നു പേ​രി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഉ​ണ്ടാ​വ​രു​ത്. അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് തു​റ​ക്കാ​ൻ അ​നു​മ​തി. ഇ​ത് രാ​വി​ലെ ഏ​ഴു മു​ത​ൽ ഏ​ഴ് വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടു​ള്ളു. ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നും തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ച്ച് പ​ണി​യെ​ടു​പ്പി​ക്കുന്നതും വീ​ടു​ക​ളി​ൽ ക​യ​റി​യു​ള്ള ക​ച്ച​വ​ട​ങ്ങ​ളും വി​ല​ക്കി​യി​ട്ടു​ണ്ട്. ക​ർ​ശ​ന ന​ട​പ​ടി​ക​ൾ​ക്കും നി​യ​മ പ​രി​പാ​ല​ന​ത്തി​നാ​യി ക​ള​ക്ട​ർ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

Related posts

Leave a Comment