വി​ധ​വ​യാ​യ വീ​ട്ട​മ്മ​യ്ക്കും പെ​ണ്‍​മ​ക്ക​ൾ​ക്കും ‌വീ​ടൊ​രു​ക്കി എ​ന്‍റെ നാ​ട് കൂ​ട്ടാ​യ്മ; നി​രാ​ലം​ബ​രാ​യ സ്ത്രീ​ക​ൾ മാ​ത്ര​മു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ന്ന​ത്

houseകോ​ത​മം​ഗ​ലം: വി​ധ​വ​യാ​യ വീ​ട്ട​മ്മ​യ്ക്കും ര​ണ്ടു പെ​ണ്‍​മ​ക്ക​ൾ​ക്കും കെ​ട്ടു​റ​പ്പു​ള്ള വീ​ടൊ​രു​ക്കി എ​ന്‍റെ നാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് മാ​തൃ​ക​യാ​കു​ന്നു. കോ​ത​മം​ഗ​ലം വെ​ണ്ടു​വ​ഴി ഇ​ല​ഞ്ഞി​ക്ക​ൽ വാ​ഴ​യി​ൽ ഉ​ഷ​യ്ക്കും മ​ക്ക​ൾ​ക്കു​മാ​ണ് എ​ന്‍റെ നാ​ട് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്.

വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം 23 ന് ​രാ​വി​ലെ 11ന് ​എ​ന്‍റെ നാ​ട് ചെ​യ​ർ​മാ​ൻ ഷി​ബു തെ​ക്കും​പു​റം നി​ർ​വ​ഹി​ക്കും. ര​ണ്ടു വ​ർ​ഷം മു​ന്പാ​ണ് രോ​ഗി​യാ​യ ഉ​ഷ​യു​ടെ ഭ​ർ​ത്താ​വ് മ​ര​ണ​പ്പെ​ട്ട​ത്. ഇ​തോ​ടെ ഈ ​കു​ടും​ബ​ത്തി​ന്‍റെ ജീ​വി​തം വ​ഴി​മു​ട്ടു​ക​യാ​യി​രു​ന്നു. ഉ​ഷ​യു​ടെ തു​ച്ഛ​മാ​യ വ​രു​മാ​നം കു​ടും​ബ​ത്തി​ന്‍റെ നി​ത്യ​വൃ​ത്തി​ക്ക് പോ​ലും പ​ര്യാ​പ്ത​മ​ല്ലാ​യി​രു​ന്നു.

കെ​ട്ടു​റ​പ്പു​ള്ള വീ​ട് കു​ടും​ബ​ത്തി​ന്‍റെ  സ്വ​പ്നം മാ​ത്ര​മാ​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ന്‍റെ നാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ ഇ​ട​പെ​ട​ൽ ഇ​വ​ർ​ക്കു തു​ണ​യാ​കു​ന്ന​ത്. എ​ന്‍റെ നാ​ട് കൂ​ട്ടാ​യ്മ കോ​ത​മം​ഗ​ലം മേ​ഖ​ല​യി​ൽ  നി​രാ​ലം​ബ​രാ​യ സ്ത്രീ​ക​ൾ മാ​ത്ര​മു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ന്ന​ത്. ഈ ​വ​ർ​ഷം ത​ന്നെ പ​ത്ത് വീ​ടു​ക​ൾ നി​ർ​മി​ച്ച് ന​ൽ​കു​മെ​ന്ന് ചെ​യ​ർ​മാ​ൻ ഷി​ബു തെ​ക്കും​പു​റം അ​റി​യി​ച്ചു.

Related posts