സൈക്കോ ഉണ്ണിയുടെ തീക്കളിക്ക് എട്ടിന്‍റെ പണി; ത​നി​ച്ചു താ​മ​സി​ക്കു​ന്ന സ്ത്രീ​യു​ടെ വീ​ടി​ന് തീ​യി​ട്ടു; ഉണ്ണിയെ ചതിച്ചത്…

ക​ണ്ണൂ​ർ: ത​നി​ച്ചു താ​മ​സി​ക്കു​ന്ന സ്ത്രീ​യു​ടെ വീ​ടി​ന് തീ​യി​ട്ട സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ. പാ​റ​ക്ക​ണ്ടി​യി​ലെ ശ്യാ​മ​ള​യു​ടെ വീ​ട് ക​ത്തി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​യ​ൽ​വാ​സി​യാ​യ എ​ൻ.​ സ​തീ​ശ​ൻ എ​ന്ന ഉ​ണ്ണി​യെ (63) ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 3.30 തോ​ടെ​യാ​യി​രു​ന്നു ശ്യാ​മ​ള​യു​ടെ വീ​ടി​ന് സ​മീ​പം കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​ത്തി​ന് പ്ര​തി തീ​യി​ട്ട​ത്.ഈ ​തീ വീ​ട്ടി​ലേ​ക്കും പ​ട​ർ​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു.

മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് തീ​യി​ട്ട​തി​ന് പി​ന്നി​ലെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. ചൂ​ട്ടും ക​ത്തി​ച്ച് വ​ന്ന് കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മാ​ലി​ന്യ​ത്തി​ന് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​യി​ടു​ക​യാ​യി​രു​ന്നു.

ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. ഈ ​ദൃ​ശ്യം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ണൂ​ർ ടൗ​ൺ എ​സ്എ​ച്ച്ഒ പി.​എ.​ബി​നു​മോ​ഹ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ രാ​ത്രി​യി​ൽ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ഇ​ന്നു രാ​വി​ലെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment