സ്നേഹവീട്..!  ഇരുളടഞ്ഞ മനോജിന്‍റെ ജീവിതത്തിലേക്ക് വെളിച്ചമായി  ആശ്രയ ചാരിറ്റബിൾ സൊസൈറ്റി; വീ​ട് പ​ണി ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത് യുവാക്കളുടെ കൂട്ടായ്മയായ ആ​ശ്ര​യ മാ​മ്പ​റ്റയും

മു​ക്കം: യു​വ കൂ​ട്ടാ​യ്മ​യി​ൽ ത​ല ചാ​യ്ക്കാ​നൊ​രു വീ​ടൊ​രു​ങ്ങു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് മാ​മ്പ​റ്റ താ​ഴ​ക്കോ​ടു​മ്മ​ൽ മ​നോ​ജും കു​ടും​ബ​വും. മാ​മ്പ​റ്റ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശ്ര​യ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യും ക​ന​റാ ബാ​ങ്ക് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യ​ഷ​ൻ കോ​ഴി​ക്കോ​ട് റീ​ജി​യ​നും ചേ​ർ​ന്നാ​ണ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. വീ​ട് പ​ണി ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത് 35 യു​വാ​ക്ക​ൾ അം​ഗ​ങ്ങ​ളാ​യു​ള്ള ആ​ശ്ര​യ മാ​മ്പ​റ്റ​യാ​ണ്. 600 അ​ടി വി​സ്തീ​ർ​ണ​മു​ള്ള വീ​ട് നി​ർ​മി​ക്കാ​ൻ ഏ​ഴ് ല​ക്ഷം രൂ​പ​യി​ല​ധി​കം ചി​ല​വു​വ​രും.

ആ​ശ്ര​യ​യി​ലെ അം​ഗ​ങ്ങ​ളു​ടെ​യും നാ​ട്ടി​ലെ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വീ​ട് നി​ർ​മാ​ണ​ത്തി​ന്‍റെ ഓ​രോ ഘ​ട്ട​വും പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി മാ​സ​ത്തോ​ടെ വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി മ​നോ​ജി​ന് കൈ​മാ​റാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ക​ൺ​വീ​ന​ർ ര​ജി​ത് കു​മാ​ർ പ​റ​ഞ്ഞു.

ഇ​രു ക​ണ്ണു​ക​ളു​ടെ​യും കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട മ​നോ​ജി​ന് ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ണ്ട്. ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട്ടി​ൽ ക​ഴി​യു​ന്ന മ​നോ​ജി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും അ​വ​സ്ഥ​യ​റി​ഞ്ഞ ആ​ശ്ര​യ അം​ഗ​ങ്ങ​ൾ ക​ന​റാ ബാ​ങ്ക് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ മ​നോ​ജി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ക്കു​ക​യും സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ലോ​റി ഡ്രൈ​വ​റാ​യി​രു​ന്ന ു മ​നോ​ജ്. ഭാ​ര്യ​യു​ടെ വ​രു​മാ​നം മാ​ത്ര​മാ​യി കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യം.

Related posts