വിപ്ലവ സിംഹമേ കനിയണം…! സാറേ ഇന്നും നല്ല മഴയുണ്ട്, നാളെ ഒരു കല്യാണവും, സാര്‍ കനിയണം; അവധിക്കായി കളക്ടറുടെ ഫേസ്ബുക്കില്‍ വിദ്യാര്‍ഥികളുടെ അപേക്ഷാപ്പെരുമഴ

തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യി​ൽ കേ​ര​ളം ന​ന​ഞ്ഞു കു​ളി​ക്കു​ക​യാ​ണ്. ഒ​രു ദി​വ​സ​മെ​ങ്കി​ൽ ഒ​രു ദി​വ​സം സ്കൂ​ളി​ൽ നി​ന്നും അ​വ​ധി​യെ​ടു​ത്ത് വീ​ട്ടി​ൽ വെ​റു​തെ ഇ​രി​ക്കു​വാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന കു​ട്ടി​ക​ൾ, അ​വ​ധി പ്ര​ഖ്യാ​പി​ച്ചു എ​ന്ന വാ​ർ​ത്ത​യ്ക്കു വേ​ണ്ടി ഇ​മ​ചി​മ്മാ​തെ കാ​ത്തി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ര​സ​ക​ര​മാ​യ സം​ഭ​വ​മാ​ണ് എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​റു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ നി​ന്നും കാ​ണു​വാ​ൻ സാ​ധി​ക്കു​ന്ന​ത്.

ക​ള​ക്ട​ർ മു​ഹ​മ്മ​ദ് വൈ. ​സ​ഫി​റു​ള്ള​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലെ പോ​സ്റ്റു​ക​ൾ​ക്കു താ​ഴെ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​വ​ധി ന​ൽ​ക​ണ​മേ എ​ന്ന് അ​പേ​ക്ഷാ​സ്വ​ര​ത്തി​ൽ അ​ഭ്യ​ർ​ഥി​ക്കു​ന്ന​ത്. സി​നി​മ​ക​ളി​ലെ പ​ഞ്ച് ഡ​യ​ലോ​ഗു​ക​ൾ ഈ ​അ​ഭ്യ​ർ​ഥ​ന​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​താ​ണ് ഏ​റെ ര​സ​ക​രം. വി​പ്ല​വ സിം​ഹ​മേ എ​ന്നാ​ണ് ചി​ല കു​ട്ടി​ക​ൾ ക​ള​ക്ട​റെ അ​ഭി​സം​ബോ​ധ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ച​പ്പോ​ളി​താ പി​ന്നീ​ട് ന​ന്ദി പ്ര​ക​ട​ന​മാ​യി. ന​ന്ദി പ​റ​ഞ്ഞ് അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ നാ​ളെ കൂ​ടി​യും അ​വ​ധി ന​ൽ​ക​ണ​മേ എ​ന്നാ​ണ് വീ​ണ്ടും അ​പേ​ക്ഷ. എ​ന്നാ​ൽ വി​പ്ല​വ സിം​ഹം ക​നി​ഞ്ഞ​തു കൊ​ണ്ട് വീ​ട്ടി​ൽ സ​മാ​ധാ​മി​ല്ലെ​ന്നും സ്കൂ​ളി​ന് അ​വ​ധി ന​ൽ​ക​രു​തെ​ന്നു​മാ​ണ് ഒ​രു പി​താ​വി​ന്‍റെ ആ​വ​ശ്യം. എ​ന്തൊ​ക്കെ​യാ​യാ​ലും ത​ല​ത​ല്ലി ചി​രി​ക്കു​വാ​ൻ എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​റു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ഒ​ന്നു നോ​ക്കി​യാ​ൽ മ​തി.

Related posts