ഫോ​ണി​നെ പി​ച്ചാം, ഇ​ക്കി​ളി​യാ​ക്കാം; ആർട്ടിഫിഷ്യൽ സ്കിൻ എത്തുന്നു

ഫോണു​ക​ൾ​ക്കും വെ​യ​റ​ബി​ൾ കം​പ്യൂ​ട്ട​റു​ക​ൾ​ക്കു​മാ​യി പു​തി​യൊ​രു ഇ​ന്‍റ​ർ​ഫേ​സ് വി​ക​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഗ​വേ​ഷ​ക​ർ. മ​നു​ഷ്യ​രു​ടെ ച​ർ​മം പോ​ലു​ള്ള ഇ​തി​ലൂ​ടെ ഇ​നി ത​ഴു​ക​ലും പി​ച്ച​ലും ഇ​ക്കി​ളി​യാ​ക്ക​ലും ഫോ​ണു​ക​ൾ​ക്കു തി​രി​ച്ച​റി​യാ​നാ​വും. സ്കി​ൻ-​ഓ​ണ്‍ എ​ന്നു പേ​രി​ട്ട ഈ ​ഇ​ന്‍റ​ർ​ഫേ​സ് കാ​ഴ്ച​യി​ൽ ച​ർ​മം​പോ​ലെ​യാ​ണെ​ന്നു മാ​ത്ര​മ​ല്ല ഒ​രി​ന്ദ്രി​യം​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യും.

ഈ ​കൃ​ത്രി​മ ച​ർ​മ​ത്തി​ൽ ഇ​ക്കി​ളി​യി​ട്ടാ​ൽ ഫോ​ണി​ൽ പൊ​ട്ടി​ച്ചി​രി​ക്കു​ന്ന ഇ​മോ​ജി തെ​ളി​യും. ടാ​പ് ചെ​യ്താ​ൽ അ​ദ്ഭു​ത​പ്പെ​ടു​ന്ന മു​ഖ​മാ​ണ് തെ​ളി​യു​ക. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ചാ​റ്റി​നി​ടെ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി വി​കാ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​ൻ ഈ ​ഇ​ന്‍റ​ർ​ഫേ​സ് സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​രു​ടെ പ​ക്ഷം.

മൊ​ബൈ​ലി​ന്‍റെ കേ​യ്സ് പോ​ലെ​യി​രി​ക്കു​ന്ന ഇ​തി​ന് ഉ​പ​യോ​ക്താ​വ് എ​ത്ര​മാ​ത്രം സ​മ്മ​ർ​ദ്ദം അ​തി​ൽ ചെ​ലു​ത്തു​ന്നു​വെ​ന്ന് തി​രി​ച്ച​റി​യാ​നാ​വും. നി​ര​വ​ധി പാ​ളി​ക​ളു​ള്ള സി​ലി​ക്കോ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം.

അ​ങ്ങ​നെ സം​വേ​ദ​ന​ശേ​ഷി​യു​ള്ള കൃ​ത്രി​മ ച​ർ​മ​വും ഇ​ന്‍റ​റാ​ക്ടീ​വ് ഡി​വൈ​സു​ക​ളി​ലേ​ക്ക് എ​ത്തി. കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ൾ ഈ ​രം​ഗ​ത്തു​ണ്ടാ​കു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്.

Related posts