മസാലദോശ പാത്രത്തില്‍ നല്‍കിയില്ല ! കലി മൂത്ത് ഭാര്യയുടെ കൈ തല്ലിയൊടിച്ച ഭര്‍ത്താവ് അറസ്റ്റില്‍; സംഭവം ഇങ്ങനെ…

മസാല ദോശ പാത്രത്തില്‍ നല്‍കാഞ്ഞതില്‍ കലിമൂത്ത് മദ്യലഹരിയില്‍ ഭാര്യയുടെ കൈ തല്ലിയൊടിച്ച ഭര്‍ത്താവ ്പിടിയില്‍. അലൂമിനിയം മുഴക്കോലു കൊണ്ട് ഭാര്യയുടെ കൈ തല്ലിയൊടിച്ച കാതിക്കുടം സ്വദേശി കണ്ഠരുമഠത്തില്‍ രവിയെ (50)യാണ് സിഐ ബാബു സെബാസ്റ്റിയന്‍ എസ്ഐ രാമു ബാലചന്ദ്ര ബോസ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. 31ന് രാത്രിയാണ് സംഭവം.

രവി ജോലികഴിഞ്ഞെത്തിയപ്പോള്‍ കൊണ്ടുവന്ന മസാലദോശ കടയില്‍ നിന്ന് പൊതിഞ്ഞുകൊണ്ടുവന്ന പൊതിയില്‍ തന്നെ നല്‍കിയതിനാണ് ഭാര്യ ലത (40)യെ ക്രൂരമായി മര്‍ദിച്ചതെന്ന് പൊലീസ് പറയുന്നു. വലതു കൈ ഒടിയുകയു കൈക്കുഴ തെറ്റുകയും ചെയ്ത ലതയെ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ രവി ഒളിവില്‍ ഒളിവില്‍ പോയിരുന്നു. ഇപ്പോള്‍ പ്രതി റിമാന്‍ഡിലാണ്.

Related posts

Leave a Comment